ഡിജിറ്റൽ സർവകലാശാല; കാലാവധി കഴിഞ്ഞ ചെയർമാൻ അനധികൃതമായി ഭരണസമിതി യോഗം വിളിച്ചു ചേർക്കുന്നതായി പരാതി

insight kerala

ഗവർണറുടെ നിർദ്ദേശപ്രകാരം സിഎജി നടത്തിയ ഓഡിറ്റിങ്ങിൽ വ്യാപകമായ  സാമ്പത്തികക്രമക്കേടുകൾ കണ്ടെത്തിയ ഡിജിറ്റൽ സർവകലാശാലയിൽ കാലാവധി കഴിഞ്ഞ ചെയർമാന്റെ അധ്യക്ഷതയിൽ മെയ്‌ 29ന് ഭരണസമിതി യോഗം ചേർന്ന് ആഡിറ്റ് പരാമർശങ്ങൾ സാധൂകരിക്കാനും സംവരണം അട്ടിമറിച്ച് നിയമങ്ങളും പ്രമോഷനുകൾ നടത്തുവാനുമുള്ള നീക്കം നടത്തിയതായി ആരോപണം.

യൂണിവേഴ്സിറ്റി നിയമപ്രകാരം ചെയർമാന്റെയും ബോർഡ് ഓഫ് ഗവർണർണേഴ്സ് അംഗങ്ങളുടെയും കാലാവധി മൂന്നുവർഷമാണ്. പരമാവധി മൂന്ന് മാസം കൂടി തുടരുവാൻ വ്യവസ്ഥ ചെയ്യുന്നുണ്ട്‌.

നിലവിലെ ചെയർമാൻ ബാംഗ്ലൂറിലെ ഐടി വ്യവസായി പ്രൊഫ: വിജയ് ചന്ദ്രുവിനെ പിണറായി സർക്കാർ 2021 ലാണ് സർവകലാശാലയുടെ ആദ്യ ചെയർമാനായി നിയമിച്ചത്. 2024ൽ കാലാവധി അവസാനിച്ച ശേഷം നിയമാനുസൃതമായി ഇതേവരെ കാലാവധി നീട്ടി അനുവദിച്ചിട്ടില്ല.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

ഡിജിറ്റൽ സർവ്വകലാശാല ചട്ടപ്രകാരം മറ്റു സർവ്വകലാശാലകളിൽ നിന്നും വിഭിന്നമായി വിസി ക്ക് പകരം ഭരണസമിതികളുടെ യോഗം വിളിച്ചു ചേർക്കേണ്ടതും യോഗത്തിൽ അധ്യക്ഷത വഹിക്കേണ്ടതും ചെയർമാനാണ്.
കാലാവധി കഴിഞ്ഞ ചെയർമാനാണ് ഇപ്പോൾ അനധികൃതമായി 29 ന് യോഗം വിളിച്ചു ചേർത്തത്.

യോഗത്തിൽ സിഎജി കണ്ടെത്തിയ അനധികൃത സാമ്പത്തിക ക്രമക്കേടുകളുടെ സധൂകരണവും, കരാർ അടിസ്ഥാനത്തിൽ നിയമിച്ചിട്ടുള്ള അധ്യാപകർക്ക് ഉദ്യോഗകയറ്റം നൽകു വാനുള്ള തീരുമാനവും അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 30 ഓളം അധ്യാപകതസ്തികകളിൽ നിയമനം നടത്തുന്ന കാര്യത്തിലും തീരുമാനമുണ്ടാകും. അധ്യാപക നിയമനങ്ങൾ കൃത്യമായി സംവരണം പാലിക്കാതെയാണ് സർവകലാശാലയിൽ നടത്തുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഈ സാഹചര്യത്തിൽ 29 ന് കാലാവധി കഴിഞ്ഞ ചെയർമാൻ വിളിച്ചു ചേർത്തിട്ടുള്ള ബോർഡ് ഓഫ് ഗവർ ണേഴ്സിന്റെ യോഗം തടയണമെന്നും ചെയർമാൻ ഉൾപ്പെടെയുള്ള ഭരണസമിതി അടിയന്തരമായി പുനഃസംഘടിപ്പിക്കണമെന്നുമാണ് ആവശ്യം.

Share This Article