തലസ്ഥാനത്ത് വൻ പ്രതിഷേധം ഒരുക്കാൻ സിപിഎം; അവൈലബിൾ സെക്രട്ടറിയേറ്റ് ചേരുന്നു

insight kerala

തിരുവനന്തപുരം: പിണറായി വിജയൻറെ വീടുകളിൽ ഇഡിയുടെ പരിശോധന നടക്കുന്ന പശ്ചാത്തലത്തിൽ വലിയ രീതിയിൽ പ്രതിഷേധത്തിന് തയ്യാറെടുക്കുകയാണ് സിപിഎം. തലസ്ഥാനത്ത് വൻ പ്രതിഷേധം ഒരുക്കാനാണ് സിപിഎമ്മിന്റെ ആലോചന. എകെജി സെൻ്ററിൽ അവൈലബിൾ സെക്രട്ടറിയേറ്റ് ചേരുന്നു. യോഗത്തിനുശേഷം പ്രതിഷേധം എങ്ങനെ നടത്തണമെന്ന് നേതാക്കൾ തീരുമാനിക്കും. രാവിലെ 6.30 മുതൽ ആരംഭിച്ച റെയ്ഡ് ഇപ്പോഴും തുടരുകയാണ്. കണ്ണൂരിൽ വലിയ രീതിയിൽ പ്രതിഷേധം തുടങ്ങി കഴിഞ്ഞു.
സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി ശിവൻകുട്ടി, വി ജോയ് എന്നിവർ എകെജി സെൻ്ററിൽ എത്തിയിട്ടുണ്ട്.

Share This Article