“തെമ്മാടിത്തരം” ഇഡി ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധവുമായി സിപിഎമ്മിൻ്റെ പ്രകടനം

insight kerala

കണ്ണൂർ: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തുന്ന പരിശോധനയ്‌ക്കെതിരെ സിപിഎം പ്രവർത്തകരുടെ വൻ പ്രതിഷേധം ഇരമ്പുന്നു. തങ്ങളുടെ പ്രിയ നേതാവിനെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടുകയാണെന്ന് ആരോപിച്ച് നിരവധി പ്രവർത്തകരും അനുഭാവികളുമാണ് പിണറായിയിലെ വീടിന് മുന്നിൽ തടിച്ചുകൂടിയിരിക്കുന്നത്. സമീപ പ്രദേശങ്ങളിൽ നിന്നും നൂറുകണക്കിന് പ്രവർത്തകർ പ്രതിഷേധത്തിൽ പങ്കുചേരാൻ ഇപ്പോഴും എത്തിക്കൊണ്ടിരിക്കുകയാണ്.

വർഷങ്ങളായി തുടരുന്ന രാഷ്ട്രീയ വേട്ടയാടലിന്റെ തുടർച്ചയാണ് ഈ നടപടിയെന്നും ഇതിലും വലിയ അടിയന്തരാവസ്ഥ കണ്ടവരാണ് തങ്ങളെന്നും പ്രതിഷേധക്കാർ ആക്രോശിച്ചു. ഇഡി ഉദ്യോഗസ്ഥരെ ‘തെമ്മാടികൾ’ എന്ന് അഭിസംബോധന ചെയ്തുകൊണ്ടും, ധൈര്യമുണ്ടെങ്കിൽ ഇറങ്ങി വരാൻ വെല്ലുവിളിച്ചുകൊണ്ടും കടുത്ത മുദ്രാവാക്യങ്ങളാണ് പ്രതിഷേധക്കാർ മുഴക്കുന്നത്. മാധ്യമങ്ങൾ ഈ വേട്ടയാടലിന് കൂട്ടുനിൽക്കുകയാണെന്നും, ശബ്ദം ഉയർത്തേണ്ട സമയം അതിക്രമിച്ചുവെന്നും പ്രവർത്തകർ പ്രതികരിച്ചു.

ആയിരമായിരം ധീരന്മാർ രക്തവും ജീവനും നൽകി വളർത്തിയ പ്രസ്ഥാനത്തെ തകർക്കാൻ കേന്ദ്ര ഏജൻസികളെ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് പ്രവർത്തകർ. “തെമ്മാടിത്തം കാണിച്ചാൽ ഞങ്ങൾ അടങ്ങിയിരിക്കില്ല”, “കാല് തല്ലിയൊടിക്കും”, അക്രമാസക്തമായ രീതിയിൽ മുദ്രാവാക്യങ്ങൾ ഉയരുന്നുണ്ട്

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article