“രക്ഷാപ്രവർത്തനം”; 5 പൊലീസുകാരെ സസ്പെൻഡ് ചെയ്തേക്കും; റിപ്പോർട്ട് DGPയ്ക്ക് കൈമാറി

insight kerala

ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരായ അന്വേഷണ റിപ്പോർട്ട് പ്രത്യേക അന്വേഷണസംഘം ഡിജിപിക്ക് കൈമാറി. അഞ്ച് പോലീസുകാരെ പ്രതിചേർത്ത എസ്ഐടി റിപ്പോർട്ട് കോടതിയിൽ നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് റിപ്പോർട്ട് പോലീസ് ആസ്ഥാനത്ത് Dgp യ്ക്ക് നൽകിയത്. അഞ്ചുപേർക്കും എതിരെ വകുപ്പുതല നടപടി ഉണ്ടാകും.
അതേസമയം അന്വേഷണം അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയെന്ന് ആരോപണത്തിൽ എഡിജിപി എം ആർ അജിത് കുമാറിന്റെ ഓഫിസിലെ രണ്ട് എസ്ഐ മാരുടെ മൊഴി പ്രത്യേക അന്വേഷണസംഘം രേഖപ്പെടുത്തും. എസ്ഐമാർ ഭീഷണിപ്പെടുത്തി രേഖകൾ തിരുത്തിച്ചെന്നാണ് മുൻ അന്വേഷണ സംഘം എസ്.ഐ.ടി ക്ക് മൊഴി നൽകിയിരിക്കുന്നത്.

Share This Article