രാജ്യത്ത് പെട്രോൾ ഡീസൽ വില വീണ്ടും വർധിപ്പിച്ച് കേന്ദ്രം. രണ്ടാഴ്ചയ്ക്കിടയിൽ ഇത് നാലാം തവണയാണ് രാജ്യത്ത് ഇന്ധന വില വർധിപ്പിച്ചിരിക്കുന്നത്. പെട്രോൾ ലിറ്ററിന് 2 രൂപ 61 പൈസയും ഡീസലിന് ലിറ്ററിന് 2 രൂപ 71 പൈസയുമാണ് കൂട്ടിയിരിക്കുന്നത്. ഇതോടെ കടുത്ത പ്രതസന്ധിയിലേക്കാണ് ജനം നീങ്ങാൻ പോകുന്നത്. കേരളത്തിൽ പെട്രോൾ വില ഇതോടെ 115 കടന്ന് പോയിരിക്കുയാണ്.
