ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റെതാണ് നിർണ്ണായക ഉത്തരവ്. വിചാരണ കോടതിയുടെ ശിക്ഷാ വിധി ഹൈക്കോടതി വർദ്ധിപ്പിച്ചു. വിചാരണ കോടതിയുടെ ഏഴുവർഷം തടവ് ശിക്ഷയാണ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് ജീവപര്യന്തമാക്കി വർദ്ധിപ്പിച്ചത്. രാവിലെ കേസ് പരിഗണിച്ചപ്പോൾ ഒന്നാം പ്രതിയെ തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടിരുന്നു. 1,4,16 എന്നീ പ്രതികളെയാണ് വെറുതെ വിട്ടത്.
പാലക്കാട് മണ്ണാർക്കാട് SC ST വിചാരണ കോടതിയാണ് ഏഴുവർഷം ശിക്ഷ പ്രതികൾക്ക് വിധിച്ചത്. ഇതിനെതിരെയാണ് സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ പോയത്. പ്രതികൾക്ക് ഉചിതമായ ശിക്ഷ ലഭിച്ചില്ല എന്ന പരാതി മധുവിന്റെ ബന്ധുക്കൾ ഉന്നയിച്ചിരുന്നു.
