ദുബായിൽ വാഹനാപകടം; മലയാളി യുവതിയും അഞ്ച് വയസ്സുകാരിയായ മകളും മരിച്ചു

insight kerala

ഷാർജ:ദുബായിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവതിയും അഞ്ച് വയസ്സുകാരിയായ മകളും മരിച്ചു.കണ്ണൂർ അഴീക്കോട് പുതിയപറമ്പ് പുതിയകാവ് ഭഗവതിക്ഷേത്രത്തിന് സമീപം ‘ആർഷ അഷിത’യിൽ ആർഷ (35)യും ഏകമകൾ റുഹിയുമാണ് മരിച്ചത്.

ഇരുവരും കാര്‍ നിര്‍ത്തി റോഡ് മുറിച്ചുകടക്കുമ്പോള്‍ മറ്റൊരു വാഹനം ഇടിച്ചെന്നാണ് വിവരം. ബുധനാഴ്ച രാത്രിയാണ് സംഭവം.കാറില്‍ സാധനം വാങ്ങാന്‍ ടൗണിലേക്ക് പോയതായിരുന്നു. ഓണ്‍ലൈന്‍ ബിസിനസ് നടത്തി വരികയായിരുന്നു ആര്‍ഷ. കുറെ വര്‍ഷങ്ങളായി ഭര്‍ത്താവ് നിഹിലുമൊന്നിച്ച്‌ ദുബായിലാണ് താമസം.നിഹിലിന്റെ പിതാവും സഹോദരനും ഭാര്യയും കുടുംബവുമെല്ലാം യുഎഇയിൽത്തന്നെയാണുള്ളത്. ആർഷയുടെ സഹോദരി അഷിതയും ഇവരുടെ തൊട്ടടുത്ത ഫ്ലാറ്റിലാണ് താമസം. അഴീക്കോട് സ്വദേശി ടി.കെ.പുരുഷോത്തമൻ- ഗീത ദമ്പതികളുടെ മകളാണ് ആർഷ.

Share This Article