കിഫ്‌ബിയെ ഒഴിവാക്കിയാൽ യുഡിഎഫ് സർക്കാരിന്റെ ബദൽ മാർഗം എന്ത് ?

insight kerala

Special Report

പിണറായി വിജയൻ സർക്കാരിൻ്റെ 10 വർഷവും കേരളത്തിൻ്റെ അടിസ്ഥാനസൗകര്യ വികസനത്തിന്റെ പാത വെട്ടിയത് കിഫ്ബിയിലൂടെ ആയിരുന്നു. ആശുപത്രികൾ, റോഡുകൾ, സ്കൂളുകൾ എന്നിവയ്ക്കായിരുന്നു കിഫ്ബി വഴി അടിസ്ഥാനസൗകര്യം വർദ്ധിച്ചത്. പല സ്കൂളുകളിലും ഹൈടെക് കെട്ടിടങ്ങൾ ഉയർന്നുപൊങ്ങിയതിന് പിന്നിൽ കിഫ്‌ബി പദ്ധതികൾ ആയിരുന്നു. പാലങ്ങള്‍, ദേശീയ പാത വികസനം തുടങ്ങി തുരങ്കപാത വരെ നീളുന്ന കണഞ്ചിപ്പിക്കുന്ന വികസന പദ്ധതികളുടെ നീണ്ട നിര തന്നെ കിഫ്ബിക്ക് കീഴില്‍ യാഥാര്‍ത്ഥ്യമായി. ഒരർത്ഥത്തിൽ ഇടത് സർക്കാരിൻ്റെ സാമ്പത്തിക നയത്തിന്റെ മറ്റൊരു മുഖമായിരുന്നു കിഫ്ബി. അടിസ്ഥാന സൗകര്യ വികസന കുതിച്ചുചാട്ടത്തിലേക്ക് നയിച്ചതും, അതേസമയം സാമ്പത്തിക ഭദ്രതയുടെ നട്ടെല്ലൊടിച്ചതും കിഫ്ബി തന്നെയായിരുന്നു. ഒരേസമയം കിഫ്ബി സർക്കാരിനെ തളർത്തിയും ഉയർത്തിയും മുന്നോട്ടുപോയി.

കിഫ്‌ബിയ്ക്ക് ബദൽ കൊണ്ടുവരുമോ ?

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

പിണറായി സര്‍ക്കാരിന്‍റെ ധനമാനേജ്മെന്‍റിനെക്കുറിച്ചുളള യു ഡി എഫ് വിമര്‍ശനങ്ങളിലെ കേന്ദ്ര ബിന്ദുവായിരുന്നു കിഫ്ബി. കേരളത്തെ കടക്കെണിയിലേക്ക് തളളിവിടുന്ന വെളളാനയാണ് കിഫ്ബിയുടേതെന്നായിരുന്നു പ്രതിപക്ഷത്തിൻ്റെ പ്രധാന വിമര്‍ശനം. കിട്ടി വൻ ബാധ്യതയായി യുഡിഎഫ് സർക്കാറിനുമേൽ വരുമെങ്കിലും മുൻ സർക്കാരന്റെ തുടർച്ചയായുള്ള അടിസ്ഥാന സൗകര്യ വികസനം പൂർത്തിയാക്കാൻ വരുമാനസ്രോതസ്സ് എങ്ങനെ കണ്ടെത്തുമെന്നത് വെല്ലുവിളിയാണ്. പദ്ധതികൾ പലതും പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വരുമോ. നിയമസഭയ്ക്ക് അകത്തും പുറത്തും അത്രയേറെ കടന്നാക്രമിക്കപ്പെട്ട കിഫ്ബി ഇനി യുഡിഎഫ് തലയിൽ വക്കില്ല എന്ന് ഉറപ്പാണ്. എന്നാൽ എന്നാൽ വികസന പദ്ധതികൾ നടപ്പാക്കാൻ ബദൽ മാർഗ്ഗം കണ്ടെത്തേണ്ടിവരും. കിഫ്ബിയെന്ന ആശയം നല്ലതാണെങ്കിലും ബജറ്റിന് പുറത്ത് അതിൻ്റെ ധനസമാഹരണത്തിനുള്ള മാർഗം കണ്ടെത്തിയതാണ് തിരിച്ചടിയായത്. കിഫ്ബി ഇനി മറ്റൊരു രീതിയിൽ യുഡിഎഫ് സർക്കാർ അവതരിപ്പിക്കുമോ എന്നതും കാത്തിരുന്നു കാണണം.

കിഫ്ബിയുടെ തിരിച്ചടവ് വെല്ലുവിളി

കിഫ്ബി പദ്ധതികള്‍ക്കായി എടുത്ത വായ്പകളുടെ തിരിച്ചടവാണ് പുതിയ സര്‍ക്കാരിനു മുന്നിലുളള പ്രധാന വെല്ലുവിളികളിലൊന്ന്. 2026 മുതല്‍ 31 വരെയുളള അഞ്ച് വര്‍ഷക്കാലം 16600 കോടിയോളം രൂപ കിഫ്ബി വായ്പകളുടെ തിരിച്ചടവിനായി സര്‍ക്കാര്‍ ചെലവിടേണ്ടി വരുമെന്നാണ് കണക്ക്. വര്‍ഷം ശരാശരി 3300 കോടിയോളം രൂപയുടെ ബാധ്യത. മോട്ടോര്‍ വാഹന നികുതിയും ഇന്ധന സെസുമായിരുന്നു പ്രധാന വരുമാന സ്രോതസുകളെങ്കിലും സമീപകാലത്തായി ഈ വരുമാനത്തിലും ഇടിവുണ്ടായി. ഇതോടൊപ്പമാണ് തുടങ്ങിവച്ച പദ്ധതികളുടെ ഭാവി എന്താകുമെന്ന ചോദ്യവും .

Share This Article