തിരുവനന്തപുരം : അല്പംമുമ്പാണ് കെ സി വേണുഗോപാൽ ഡൽഹിയിൽ നിന്ന് എത്തിയത്. തിരുവനന്തപുരം വിമാനത്താവളത്തിൽ അദ്ദേഹത്തെ സ്വീകരിക്കാം നേതാക്കളുടെ നീണ്ട നിര തന്നെ ഉണ്ടായിരുന്നു. KPCC അധ്യക്ഷൻ സണ്ണി ജോസഫ്, പി സി വിഷ്ണുനാഥ്, വി എസ് ശിവകുമാർ, പഴകുളം മധു , മാത്യു കുഴൽനാടൻ , എം ലിജു , ജയന്ത് , പ്രവീൺ കുമാർ തുടങ്ങി നേതാക്കന്മാർ സ്വീകരിച്ചു. മന്ത്രിസഭാ രൂപീകരണ ചർച്ചയിൽ പങ്കെടുക്കാനാണ് കെ സി എത്തിയത്. ഹൈക്കമാൻ്റ് എന്താണ് തീരുമാനിക്കുക അതനുസരിച്ച് മുന്നോട്ടുപോകുമെന്ന് കെ സി മാധ്യമങ്ങളോട് പ്രതികരിച്ചു. രമേശ് ചെന്നിത്തലയുമായി സംസാരിച്ചുവെന്നും അദ്ദേഹത്തിന് വിയോജിപ്പ് ഇല്ല എന്നും കെ സി വേണുഗോപാൽ പറഞ്ഞു.
നാളെ യുഡിഎഫ് യോഗം ചേർന്ന് മന്ത്രിസഭാ രൂപീകരണ ചർച്ചകൾ പൂർത്തിയാക്കും. മന്ത്രിമാരുടെ കാര്യത്തിൽ നാളെ പ്രഖ്യാപനം ഉണ്ടാകും.
