കേരളത്തിൻറെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ നപടികൾ വീണ്ടും നീളുന്നു. ഇന്ന് രാവിലെ നിരീക്ഷകർ ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്ത് എത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ദീപാദാസ് മുൻഷി അടക്കമുള്ള യാത്ര ഉച്ചയ്ക്ക് ശേഷം മാറ്റിയിട്ടുണ്ട്. വൈകിട്ട് 4:00 മണിക്ക് ചാർട്ടേഡ് വിമാനത്തിലാണ് നിരീക്ഷകർ തിരുവനന്തപുരത്ത് എത്തുക. അതിനുശേഷം ആകും നിയമസഭാ കക്ഷി യോഗം ചേരുക.
ഇതിനിടെ കെ സി വേണുഗോപാലിനെ രാഹുൽഗാന്ധി വീണ്ടും തന്റെ വസതിയിൽ വിളിപ്പിച്ച് ചർച്ച നടക്കുകയാണ്. ഒരു മണിക്കൂർ അധികം നീളുകയാണ് ചർച്ച. തീരുമാനം അന്തിമഘട്ടത്തിൽ മറ്റു പേരുകളിലേക്ക് മാറുന്നതാണ് സൂചന. കെ സിയെ വിളിപ്പിച്ച് കാര്യം ധരിപ്പിക്കാൻ ആകുമെന്ന് സൂചന. അതേസമയം ഏത് സമയം വേണമെങ്കിലും വി ഡി സതീശനും രമേശ് ചെന്നിത്തലയ്ക്കും രാഹുൽ ഗാന്ധിയുടെ ഫോൺകോൾ വരുമെന്ന് പ്രതീക്ഷയോടെ കാത്തിരിക്കുന്നു. എന്ത് തീരുമാനമാകും ഡൽഹിയിൽ നിന്ന് ഉണ്ടാകുക എന്നും ആകാംക്ഷയാണ്.
വൈകിട്ട് കേന്ദ്ര നിരീക്ഷകർ നിയമസഭാ യോഗത്തിൽ എത്തുമ്പോൾ സീലിട്ട കവർ പൊട്ടിച്ച് പേര് എംഎൽഎമാരെ ധരിപ്പിക്കും. എന്നാൽ അതിനുമുമ്പ് തന്നെ മൂന്ന് നേതാക്കളെയും കാര്യങ്ങൾ നേരിട്ട് വിളിച്ച് ധരിപ്പിക്കാനാണ് സാധ്യത. അതിൻറെ ഭാഗമായാണ് കെസി വേണുഗോപാലിനെ രാഹുൽ ഗാന്ധി വിളിപ്പിച്ച് ചർച്ച നടത്തുന്നത്. വ
വി ഡി സതീശൻ എറണാകുളത്തു നിന്നും കുടുംബസമേതം തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചിട്ടുണ്ട്. നേരെ കണ്ടോൺമെൻറ് ഹൗസിലേക്ക് ആകും എത്തുക. അതിനുശേഷം KPCC ആസ്ഥാനത്ത് വരും. രമേശ് ചെന്നിത്തല തിരുവനന്തപുരത്തെ വസതിയിൽ തുടരുകയാണ്. ഉച്ചയ്ക്ക് ശേഷമാകും കെപിസിസിയിലേക്ക് വരിക.

