ലീഗിന് പ്രതിഷേധം; തിരുവനന്തപുരത്തേക്ക് ഇല്ല; യുഡിഎഫ് യോഗത്തിൽ പങ്കെടുക്കില്ല

insight kerala

മുഖ്യമന്ത്രി തീരുമാനം വരുന്നതിൽ കടുത്ത അതിർത്തിയിലാണ് മുസ്ലിം ലീഗ്. ഇന്ന് രാവിലെ ഉണ്ടാകും എന്ന് പ്രതീക്ഷിച്ചു. എന്നാൽ പിന്നെയും അത് വൈകിട്ട് യോഗം മാറ്റിയിരിക്കുന്നു. തീരുമാനം വീണ്ടും നീണ്ടു പോകുന്നതിൽ ആണ് ലീഗിന് വിമർശനം. ഇന്ന് യുഡിഎഫ് യോഗം തീരുമാനിച്ചിട്ടുണ്ട്. എന്നാൽ അതിൽ പങ്കെടുക്കാൻ ലീഗ് നേതാക്കൾ തിരുവനന്തപുരത്ത് എത്തില്ല. ഉച്ചയ്ക്ക് 2 മണിക്കാണ് യോഗം തീരുമാനിച്ചിട്ടുള്ളത്.

അതേസമയം വി ഡി സതീശൻ മുഖ്യമന്ത്രി ആകുമെന്ന് പ്രതീക്ഷയിൽ തന്നെയാണ് മുസ്ലിം ലീഗ്. സതീശനെ മുഖ്യമന്ത്രിയാക്കാൻ ആണ് ഹൈക്കമാൻഡിൻ്റെ തീരുമാനം എന്ന് ഇപ്പോഴും വിശ്വസിക്കുകയാണ് മുസ്ലിം ലീഗ്. അങ്ങനെയൊരു അറിയിപ്പ് തങ്ങൾക്ക് ലഭിച്ചതായി ചില സൂചനകളും നേതൃത്വം നൽകുന്നുണ്ട്. സതീശൻ ക്യാമ്പിനെ ലീഗ് നേതൃത്വം ഇക്കാര്യത്തിൽ ചില സൂചനകളും നൽകിയിട്ടുണ്ട്.

Share This Article