ശബരിമല യുവതി പ്രവേശന കേസിൽ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഒൻപതംഗ ഭരണഘടന ബെഞ്ചിൽ ഇന്ന് വാദം തുടരും. കഴിഞ്ഞ വ്യാഴാഴ്ച സംസ്ഥാന സർക്കാരിൻറെ വാദം ആരംഭിച്ചിരുന്നു. സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടായതായും നിലപാടുകളിൽ മറ്റും വരാൻ സാധ്യതയുണ്ടെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു. യുവതി പ്രവേശനം അനുകൂലിച്ചുള്ള മുൻ നിലപാട് ഇതിനോടകം മാറ്റിയിട്ടുണ്ടല്ലോ എന്നായിരുന്നു ജസ്റ്റിസ് ബിവി നാഗരത്നയുടെ ചോദ്യം. മത ആചാരങ്ങളിൽ മാറ്റം വരുത്തേണ്ടത് പണ്ഡിത സദസ് ആണെന്ന് എഴുതി നൽകിയ വാദത്തിൽ സംസ്ഥാന സർക്കാർ വ്യക്തമാക്കിയിരുന്നു
