കെഎസ്ആര്‍ടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര നൽകുന്ന പ്രഖ്യാപനം യുഡിഎഫ് സര്‍ക്കാര്‍ പുന:പരിശോധിക്കണമെന്ന് ആൾ കേരള ബസ് ഓപറേറ്റേഴ്സ് ഓർഗനൈസേഷൻ.
തീരുമാനം സ്വകാര്യ ബസ് വ്യവസായത്തെ തകർക്കുമെന്ന് അസോസിയേഷൻ അറിയിച്ചു.. സ്വകാര്യ ബസ് ഉടമകളോട് ചർച്ച ചെയ്യാതെ തീരുമാനം എടുത്തത് ശരിയല്ല എന്നും അസോസിയേഷൻ കുറ്റപ്പെടുത്തി
കെ എസ് ആർ ടി സി ബസ്സുകളിൽ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നടപ്പാക്കുന്നതിന് മുന്നോടിയായുള്ള പഠനം ആരംഭിച്ചതിന് പിന്നാലെയാണ് പ്രഖ്യാപനത്തിനെതിരെ സ്വകാര്യ ബസ് ഉടമകൾ രംഗത്തെത്തിയിരിക്കുന്നത്.. തീരുമാനം സ്വകാര്യ ബസ് വ്യവസായത്തെ തകർക്കുമെന്നും ബസ് ഉടമകളുമായി സർക്കാർ ചർച്ചയ്ക്ക് തയാറാകണമെന്നും ആൾ കേരള ബസ് ഓപറേറ്റേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി ഗോപിനാഥൻ ആവശ്യപെട്ടു.. കെഎസ്ആര്‍ടിസി സൗജന്യ യാത്ര അനുവദിച്ചാൽ സ്വകാര്യ ബന്ധുകൾക്ക് വിദ്യാർത്ഥികളെ മാത്രം കയറ്റിക്കൊണ്ടുപോകേണ്ട അവസ്ഥ വരുമെന്നും സ്വകാര്യ ബസ് ഉടമകളോട് ചർച്ച ചെയ്യാതെ തീരുമാനം എടുത്തത് ശരിയല്ല എന്നും അദ്ദേഹം പറഞ്ഞു
കോണ്‍ഗ്രസ് പ്രഖ്യാപിച്ച അഞ്ച് ഗ്യാരണ്ടികളിൽ ഒന്നാണ് കെ എസ് ആർ ടി സി ബസ്സിലെ സൌജന്യ യാത്ര. ഓർഡിനറി, സൂപ്പർഫാസ്റ്റ് എന്നിവയിൽ എല്ലാം കൂടി പദ്ധതി നടപ്പാക്കാൻ പ്രതിമാസം 90 കോടി രൂപ ചെലവ് വരുമെന്നാണ് കരുതുന്നത്.. യു ഡി എഫ് സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ സൗജന്യ യാത്രാ പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന.
