ചെന്നൈ: തമിഴ്നാട്ടിൽ വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് സർക്കാർ രൂപീകൃതമായതിന് പിന്നാലെ പ്രതിപക്ഷനേതാവിനെയും പ്രഖ്യാപിച്ചു. മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ്റെ മകനും യുവജന നേതാവുമായ ഉദയനിധി സ്റ്റാലിൻ പ്രതിപക്ഷ നേതാവാകും.
ടിവികെയുടെ കടന്നു വരവില്‍ ഡിഎംകെയ്ക്ക് അടിതെറ്റുകയും സ്റ്റാലിന് ഞെട്ടിക്കുന്ന തോല്‍വി നേരിടുകയും ചെയ്തപ്പോള്‍ ഉദയനിധി ചെപ്പോക്ക് തിരുവള്ളികേനി സീറ്റ് നിലനിര്‍ത്തിയത് ഡിഎംകെയ്ക്ക് ആശ്വാസമായിരുന്നു. 62,992 വോട്ടുകള്‍ നേടിയാണ് ഉദയനിധിയുടെ ജയം. ടിവികെ സ്ഥാനാര്‍ഥി ഡി സെല്‍വത്തെയാണ് ഉദയനിധി പരാജയപ്പെടുത്തിയത്. 7140 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഉദയനിധിയുടെ ജയം. മുന്‍ കോണ്‍ഗ്രസ് നേതാവാണ് ഡി സെല്‍വം.
