പെരിന്തൽമണ്ണയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി തേജസ് ആത്മഹത്യ ചെയ്തതിൽ പ്രതിഷേധം ശക്തമാകുന്നു .സംഭവത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐ / എം എസ് എസ് പ്രവർത്തകർ വിദ്യാർത്ഥി പഠിച്ചിരുന്ന പ്രസന്റേഷൻ സ്കൂളിലേക്ക് മാർച്ച് നടത്തി.സ്കൂളിൻറെ മുന്നിൽ പോലീസ് സ്ഥാപിച്ച ബാരിക്കേടുകൾ മറികടന്ന് എസ്എഫ്ഐ പ്രവർത്തകർ തള്ളിക്കറിയത് സംഘർഷാവസ്ഥ സൃഷ്ടിച്ചു.പിന്നീട് എസ്എഫ്ഐ നേതാക്കൾ മാനേജ്മെന്റുമായി നടത്തിയ ചർച്ചയെ തുടർന്ന് പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.മാനേജ്മെൻറും രക്ഷിതാക്കളും ഉൾപ്പെടുന്ന കമ്മറ്റി സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയും ആരോപണ വിധേയരായ അധ്യാപകരിൽ നിന്ന് വിശദീകരണം തേടുകയും ചെയ്യും.കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും മാനേജ്മെൻറ് ഉറപ്പു നൽകി
