വെടിക്കെട്ട് അപകടം; ജസ്റ്റിസ് സി എൻ രാമചന്ദ്രൻ ഇന്ന് സംഭവസ്ഥലം സന്ദർശിക്കും

insight kerala

മുണ്ടത്തിക്കോട് വെടിക്കോപ്പ് നിര്‍മ്മാണ ശാലയിലെ സ്ഫോടനം അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മീഷന്‍, ജസ്റ്റിസ് CN രാമചന്ദ്രന്‍ ഇന്ന് സംഭവ സ്ഥലം സന്ദര്‍ശിക്കും. തൃശൂര്‍ ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്നവരെയും അദ്ദേഹം കാണും. ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ളവരെ കണ്ടതിനു ശേഷമായിരിക്കും കമ്മീഷന്‍ സ്ഥലത്തെത്തുക. സ്‌ഫോടനത്തില്‍ പരുക്കേറ്റവരെയും കമ്മീഷന്‍ കാണും.

വെടിക്കെട്ട്‌ പാറ്റേൺ മാറ്റിയാൽ അപകടം കുറഞ്ഞേക്കുമെന്ന് ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നേരത്തെ പറഞ്ഞിരുന്നു. വെടിക്കെട്ട്‌ അപകടരഹിതമായി ഉപയോഗിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. അതിന് ഊന്നൽ കൊടുത്തായിരിക്കും കമ്മീഷൻ അന്വേഷണമെന്നും ജസ്റ്റിസ് സി എൻരാമചന്ദ്രൻ വ്യക്തമാക്കിയിരുന്നു.

സിറ്റി പൊലീസ്‌ കമീഷണർ നകുൽ ആർ ദേശ്‌മുഖിന്റെ നേതൃത്വത്തിലും അന്വേഷണം നടക്കുകയാണ്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article