ബി അശോകിന് സസ്‌പെൻഷൻ; സർക്കാരിനെ വിമർശിച്ച് മാധ്യമങ്ങളോട് സംസാരിച്ചതിന് നടപടി

insight kerala

തിരുവനന്തപുരം: മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനായ ബി അശോകിന് സസ്‌പെന്‍ഷന്‍. സൈനികക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ അശോകിനെതിരെയാണ് സര്‍ക്കാര്‍ നടപടി കൈക്കൊണ്ടിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മുമ്പായാണ് നടപടി ഉ. മാധ്യമങ്ങളോട് സംസാരിച്ചത് ചട്ടവിരുദ്ധമെന്ന് ആരോപിച്ചു നടപടി കൈക്കൊണ്ടിരിക്കുന്നത്. തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനില്‍ക്കവേ തെരഞ്ഞെടുപ്പു കമ്മീഷന്റെ അനുമതിയില്ലാതെ സസ്‌പെന്‍ഷന്‍ നടപടി ഉണ്ടായിരിക്കുന്നത്. ഇ നിയമവിരുദ്ധമാണെന്ന ആക്ഷേപം ഉയര്‍ന്നുകഴിഞ്ഞു.

സര്‍ക്കാറിന്റെ വീഴ്ച്ചകള്‍ എണ്ണിപ്പറഞ്ഞ് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയ ഉദ്യോഗസ്ഥനാണ് ബി അശോക്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കെ, തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയില്ലാതെയാണ് നടപടി. സര്‍ക്കാരിന്റെ പല നയങ്ങളിലെയും പാളിച്ചകളെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിച്ചത് സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണെന്നാണ് സര്‍ക്കാര്‍ വാദം. എ

സർക്കാരിൻ്റേത് പ്രതികാര നടപടി എന്നും സസ്പെൻഷൻ ചട്ടവിരുദ്ധമെന്നും ബി അശോക് പ്രതികരിച്ചു

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article