8 വയസുകാരി തെരുവുനായയുടെ കടിയേറ്റ് മരിച്ച സംഭവം; ഡോക്ടർമാർക്കെതിരെ കേസെടുക്കാൻ ഉത്തരവ്

insight kerala

കൊല്ലത്ത് എട്ടുവയസ്സുകാരി തെരുവുനായയുടെ കടിയേറ്റ് മരിച്ച സംഭവം;
ചികിത്സിച്ച ഡോക്ടർമാർക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്
പുനലൂർ ആശുപത്രി സൂപ്രണ്ട് അടക്കം നാലു ഡോക്ടർമാർ പ്രതികൾ .
ആശുപത്രി സൂപ്രണ്ട് ഡോ.കെ.ആർ സുനിൽകുമാർ, ഡോക്ടർ ദേവിലക്ഷ്മി, ഡോക്ടർ അംജിത, ഡോക്ടർ ജയസൂര്യ എന്നിവരാണ് പ്രതികൾ .
പുനലൂർ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.
അശ്രദ്ധയോടെ കുട്ടിയെ ചികിത്സിച്ചുവെന്നും തെളിവു നശിപ്പിക്കാൻ ആശുപത്രി സൂപ്രണ്ട് കൂട്ടുനിന്നുവെന്നും എഫ് ഐ ആർ.
ബിഎൻഎസ് 106 (1), 238, 3 (5) എന്നീ വകുപ്പുകൾ ചുമത്തി കേസ്.
മെഡിക്കൽ നെഗ്ലിജെൻസ് ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ .
കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് കേസെടുക്കാൻ കോടതി നിർദ്ദേശിച്ചത് .
കഴിഞ്ഞവർഷം ഏപ്രിൽ എട്ടിനാണ് നായയുടെ കടിയേറ്റ നിയ പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയത്.
മെയ് അഞ്ചിന് തിരുവനന്തപുരം എസ്എ റ്റി യിൽ ചികിത്സയിലിരിക്കെ മരിച്ചു.

Share This Article