വൈദ്യുതി ചാർജ് കൂടുമോ എന്ന് ഇപ്പോൾ പറയാനാകില്ല; വൈദ്യുതി മന്ത്രി

insight kerala

പാലക്കാട് :സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയിൽ പ്രതികരണവുമായി മന്ത്രി കെ കൃഷ്ണൻകുട്ടി. മഴ പെയ്യുമെന്നാണ് പ്രതീക്ഷ. കൂടുതൽ തുകയ്ക്ക് വൈദ്യുതി പുറത്ത് നിന്ന് വാങ്ങാൻ അനുമതിയായി. ഇതുകൊണ്ട് പ്രതിസന്ധിക്ക് താത്കാലിക പരിഹാരം ആകുമെന്ന് മന്ത്രി പ്രതികരിച്ചു.

കറന്റ് ബില്ല് കൂടുമോ എന്ന് ഇപ്പോൾ ഉറപ്പ് പറയാനാകില്ല. ലോഡ് ഷെഡിങ് ഉണ്ടാകില്ല. മുന്നൊരുക്കം ഉണ്ടായില്ല എന്ന റെഗുലേറ്ററി കമ്മീഷൻ വിമർശനം പരിശോധിക്കുമെന്നും വൈദ്യുതി മന്ത്രി പറഞ്ഞു.

Share This Article