മല്ലികാർജ്ജുന ഖർഗെയ്‌ക്കെതിരായ പരാതിയിൽ തിരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നൽകി കോൺഗ്രസ്. ഖർഗെ പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്നും പ്രധാനമന്ത്രിക്കെതിരായ വിമർശനത്തിൽ നിന്ന് ഒരു വരി മാത്രം അടർത്തിയെടുത്ത് നൽകിയ പരാതിയിൽ ഗൂഢലക്ഷ്യങ്ങളുണ്ടെന്നും കോൺഗ്രസ് വിശദീകരിച്ചു. മറുപടി നൽകാൻ ഇരുപത്തിനാല് മണിക്കൂർ മാത്രം നൽകിയതിൽ അസ്വഭാവികതയുണ്ടെന്നും , ബിജെപി നേതാക്കളുടെ ചട്ടലംഘനങ്ങൾ കമ്മീഷൻ കാണുന്നില്ല എന്നും കോൺഗ്രസ് ആരോപിച്ചു. തമിഴ്നാട്ടിലെ പ്രചാരണത്തിനിടയിൽ പ്രധാനമന്ത്രിയെ ഭീകരൻ എന്ന് വിശേഷിപ്പിച്ചതിനാണ് മല്ലികാർജുന ഖാർഗക്കെതിരെ ബിജെപി പരാതി നൽകിയത്
