ബി ഉണ്ണികൃഷ്ണൻ ഫെഫ്ക ജന: സെക്രട്ടറി സ്ഥാനം രാജിവച്ചു

insight kerala

കൊച്ചി : ബി ഉണ്ണികൃഷ്ണൻ സർക്കാർ ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചു. അടിയന്തര യോഗം കൊച്ചിയിൽ ചേർന്നിരുന്നു. യോഗത്തിലാണ് രാജിക്കാര്യം ഉണ്ണികൃഷ്ണൻ അറിയിച്ചത്. പുതിയ നേതൃത്വം വരട്ടെയെന്ന് യോഗത്തിൽ ഉണ്ണികൃഷ്ണൻ പറഞ്ഞു.

ദീർഘകാലം ഫെഫ്കയുടെ ജനറൽ സെക്രട്ടറി പദവിയിൽ ഇരുന്നുകൊണ്ട് സിനിമ കാര്യങ്ങളിൽ നേതൃപരമായ തീരുമാനങ്ങൾ എടുത്തുവരികയായിരുന്നു ബി ഉണ്ണികൃഷ്ണൻ . പലപ്പോഴും സിനിമ മേഖലയിൽ ഉണ്ടാവുന്ന പ്രതിസന്ധികളിലൊക്കെ ഫെഫ്ക ജനറൽ സെക്രട്ടറി എന്ന നിലയിൽ നിർണായ തീരുമാനങ്ങൾ എടുത്തിരുന്ന വ്യക്തിയാണ് ബി ഉണ്ണികൃഷ്ണൻ. മൂന്ന് ടേമിൽ അധികമായി പദവിയിൽ തുടരുകയായിരുന്നു ഉണ്ണികൃഷ്ണൻ. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് ഉണ്ണികൃഷ്ണൻ പ്രതികരിച്ചു.

Share This Article