ശ്രീനാദേവി കുഞ്ഞമ്മ റേഷൻ കാർഡിൽ പേര് ചേർത്തത് വ്യാജമായിട്ടല്ല; വിവരാവകാശ രേഖ

AnilKumar BalaKrishnan

പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം
ശ്രീനാ ദേവി കുഞ്ഞമ്മ റേഷൻ കാർഡിൽ പേര് ചേർത്തത് വ്യാജമായിട്ടല്ലെന്ന് വിവരാവകാശ രേഖ.
അപേക്ഷയിൽ കാർഡ് ഉടമയുടെ സമ്മതപത്രം ഉണ്ടായിരുന്നു.
ഉടമയുമായി ബന്ധം തെളിയിക്കുന്ന റിലേഷൻ സർട്ടിഫിക്കറ്റ് പകർപ്പും ആധാർ കാർഡിന്റെ പകർപ്പും സമർപ്പിച്ചിരുന്നതായും വിവരാവകാശ രേഖയിൽ പറയുന്നു.
നേരത്തെ വ്യാജമായാണ് ശ്രീനാദേവി കുഞ്ഞമ്മ പേര് റേഷൻ കാർഡിൽ ചേർത്തത് എന്ന് ആരോപിച്ച് കാർഡ് ഉടമയുടെ മക്കൾ രംഗത്തെത്തിയിരുന്നു.
ഇതേ തുടർന്ന് തിരഞ്ഞെടുപ്പിന് ശേഷം ശ്രീനാദേവിയുടെ പേര്
വോട്ടർപട്ടികയിൽ നിന്നും നീക്കം ചെയ്യാൻ അടൂർ ആർഡിഒ ഉത്തരവിട്ടിരുന്നു.

Share This Article