തൃശ്ശൂർ പൂരം; അന്തിമ തീരുമാനമെടുക്കാനുള്ള നിർണായകയോഗം ഉടൻ

AnilKumar BalaKrishnan

തൃശ്ശൂർ പൂരം നടത്തിപ്പിൽ അന്തിമ തീരുമാനമെടുക്കാനുള്ള നിർണായകയോഗം അല്പ സമയത്തിനകം. തൃശൂർ കലക്ടറേറ്റിലാണ് യോഗം. കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രി വി എൻ വാസവൻ, മന്ത്രി ആർ ബിന്ദു, എംഎൽഎ തിരുവമ്പാടി പാറമേക്കാവ് ദേവസ്വം ഭാരവാഹികൾ എന്നിവർ യോഗത്തിൽ പങ്കെടുക്കും.

ആരുടെയും സ്വാർത്ഥ താല്പര്യങ്ങൾക്ക് കൂട്ടുനിൽക്കില്ലെന്നും സെൻസിബിൾ ആയ തീരുമാനങ്ങൾക്ക് പിന്തുണ നൽകുമെന്നും സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു. സർക്കാർ ആണ് ചർച്ചയ്ക്ക് വിളിച്ചത്. ചർച്ചയിൽ പങ്കെടുക്കുമെന്നും സുരേഷ് ഗോപി അറിയിച്ചു.

എന്നാൽ പൂരം ആഘോഷത്തോടെ നടത്തണമെന്നാണ് ദേവസ്വങ്ങളുടെ തീരുമാനം. സാമ്പിൾ വെടിക്കെട്ട് മാത്രം ഒഴിവാക്കി പ്രധാന വെടിക്കെട്ട് നടത്തണമെന്നാണ് പാറമേക്കാവ് ക്ഷേത്ര കമ്മിറ്റിയുടെ തീരുമാനം.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

Share This Article