സർവീസിൽ നിന്നും വിരമിച്ച് 2 വർഷം പിന്നിട്ടിട്ടും മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരിയുടെ യാത്ര ഇപ്പോഴും നക്ഷത്ര ചിഹ്നമുള്ള കാറിൽ തന്നെ. KL07 DE 6561 എന്ന നമ്പറുള്ള ഇന്നോവ കാറിൽ മൂന്ന് നക്ഷത്ര ചിഹ്നം വച്ചാണ് തച്ചങ്കരിയുടെ യാത്ര. അനധികൃത സ്വത്ത് സമ്പാദന കേസിൽ വിചാരണ നേരിടുന്ന തച്ചങ്കരി കോട്ടയം വിജിലൻസ് കോടതിയിൽ എത്തിയതും നക്ഷത്ര ചിഹ്നമുള്ള കാറിലാണ്. മാധ്യമപ്രവർത്തകർ ദൃശ്യങ്ങൾ പകർത്തുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ഡ്രൈവർ നക്ഷത്ര ചിഹ്നമുള്ള ബോർഡ് അഴിച്ചുമാറ്റി. 2007ൽ രജിസ്റ്റർ ചെയ്ത അനധികൃത സ്വത്ത് സമ്പാദന കേസിലാണ് ടോമിൻ തച്ചങ്കരി വിചാരണ നേരിടുന്നത്.
