വെടിക്കെട്ട് അപകടത്തിൽ മരണം 14 ആയി ; ചികിത്സയിലായിരുന്ന പട്ടാമ്പി സ്വദേശി മരിച്ചു

AnilKumar BalaKrishnan

തൃശ്ശൂർ വെടിക്കെട്ടപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പട്ടാമ്പി സ്വദേശി മരിച്ചു. മുതുതല കോഴിക്കോട്ടിരി കുളിക്കാം വളപ്പിൽ പ്രവീൺ 45 ആണ് മരിച്ചത്. 90 ശതമാനം പൊള്ളലേറ്റ് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.

മരിച്ച എട്ടുപേരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി. ഒമ്പത് പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ തൃശൂർ മെഡിക്കൽ കോളജ് മോർച്ചറിയിൽ എത്തിയത്.

13 പേരു​ടെ മരണം സ്ഥിരീകരിച്ചു. മൃതദേഹങ്ങൾക്ക് പുറമെ 32ശരീര ഭാഗങ്ങൾ മോർച്ചറിയിൽ ഉണ്ട്. 11പേരുടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article