‘പുരുഷ പോലീസ് വനിതാ കൗൺസിലർമാരെ കടിയ്ക്കുകയും സ്പർശിക്കുകയും ചെയ്തു. ജലപീരങ്കിയായി അണുബാധയുള്ള വെള്ളം പ്രയോഗിച്ചു” കേസെടുക്കണമെന്ന് മേയർ

AnilKumar BalaKrishnan

കഴിഞ്ഞ ദിവസം വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിൽ നടന്ന മഹിളാമോർച്ച പ്രതിഷേധത്തിൽ വനിതകൾക്ക് നേരെ പോലീസ് അക്രമം അഴിച്ചുവിട്ടതായി മേയർ വി വി രാജേഷ്. നൗഫൽ എന്ന പൊലീസ് ഉദ്യോഗസ്ഥൻ വളരെ മോശമായി വനിതാ പ്രവർത്തകരോട് പെരുമാറിയെന്നും പ്രവർത്തകരുടെ ശരീരത്തിൽ കടിയ്ക്കുകയും അനാവശ്യമായി സ്പർശിക്കുകയും ചെയ്തു എന്ന് ആരോപണം. അണുബാധയുള്ള ചെളിയവെള്ളമാണ് പ്രവർത്തകർക്ക് നേരെ ഉപയോഗിച്ചത്. ജലപീരങ്കി ഉപയോഗിക്കുമ്പോൾ കൃത്യമായ മാനദണ്ഡം പാലിക്കേണ്ടതുണ്ട്. മാനദണ്ഡം പാലിക്കാതെയാണ് അണുബാധയുള്ള ചെളിവെള്ളം സമരക്കാർക്ക് നേരെ ജലപീരങ്കിയായി പ്രയോഗിച്ചതെന്നും മേയർ ആരോപിച്ചു.
സുജിത് എന്ന ബിജെപി പ്രവർത്തകനെ മർദ്ദിച്ച പോലീസുകാരനെതിരെ പട്ടികജാതി വകുപ്പ് പ്രകാരം കേസെടുക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.

പുരുഷ പൊലീസുകാർ വനിതാ പ്രവർത്തകരെ കടിയ്ക്കുകയും ശരീരത്തിൽ സ്പർശിക്കുകയും ചെയ്തിട്ടുണ്ട്. അഞ്ചു വനിതാ പോലീസ് മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ വനിതാ പോലീസുകാർ നോക്കിനിൽക്കെ പുരുഷ പോലീസുകാരാണ് സമരക്കാരെ നേരിട്ടത്. നൗഫൽ , രാജേഷ് എന്നീ പൊലീസുകാർക്കെതിരെ നടപടി എടുക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.

Share This Article