തൃശൂരിൽ വെടിക്കെട്ട് നിർമ്മാണ കേന്ദ്രത്തിലുണ്ടായ വൻ സ്ഫോടനത്തിൽ രക്ഷാദൗത്യം തുടരുന്നു. വെടിക്കെട്ട് പുരയിൽ വീണ്ടും ഒന്നിലേറെ തവണ സ്ഫോടനമുണ്ടായി. ഫയർ ഫോഴ്സ് സംഘങ്ങൾക്ക് അടക്കം വെല്ലുവിളിയായി പൊട്ടാത്ത വെടിക്കോപ്പുകൾ ഇനിയും സംഭവസ്ഥലത്തുള്ളതായാണ് റിപ്പോർട്ട്.
ഫയർ ഫോഴ്സിന്റെയും പൊലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിലാണ് രക്ഷാദൗത്യം പുരോഗമിക്കുന്നത്. പരിക്കേറ്റ തെഴിലാളികളെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അപകടത്തിൽ അഞ്ചു പേർ മരിച്ചതായാണ് പ്രാഥമിക വിവിരം.
സംഭവസ്ഥലത്തിന് സമീപത്തു നിന്ന് ശരീര ഭാഗങ്ങൾ അടക്കം കണ്ടെത്തിയിട്ടുണ്ട്. അപകടം നടന്ന സ്ഥലത്തേക്ക് ചെറിയ വഴിയായിരുന്നതിനാൽ ഫയർഫോഴ്സ് സംഘത്തിനടക്കം സ്ഥലത്തെത്താൻ പ്രയാസം നേരിടുകയാണ്. സമീപത്തെ പാടശേഖരത്തുകൂടി അപകട സ്ഥലത്തേക്ക് വഴിവെട്ടുകയാണ്.

