കെ എസ് യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം സി അതുലിനെതിരെ കേസ്. ലൈംഗീക ഉദ്ദേശത്തോടെ ശരീരത്തിൽ സ്പർശിച്ചുവെന്ന യുവതിയുടെ പരാതിയിലാണ് കേസ്. വിവാഹ വാഗ്ദാനം നൽകി പണം വാങ്ങി വഞ്ചിച്ചു എന്നും പരാതി. കേസെടുത്തത് കണ്ണൂർ വനിതാ പോലീസ്
കണ്ണൂർ വനിതാ പൊലീസാണ് കേസെടുത്തത്. ന്യൂസീലൻഡിൽ ജോലിചെയ്യുന്ന കണ്ണൂർ സ്വദേശിയായ 28 വയസ്സു കാരിയാണ് കണ്ണൂർ വനിതാ പോലീസിൽ പരാതി നൽകിയത്.ഇ-മെയിലായി പരാതി നൽ കുകയായിരുന്നു.
തുടർന്ന് പോലീസ് ഫോണിൽ വിളിച്ച് യുവതിയുടെ മൊഴി രേഖപ്പെടുത്തി. 2018 മുതൽ പ്രണയത്തിലായിരുന്നുവെന്ന് മൊഴിയിൽ പറയുന്നു. 2020 ജനുവരി ആറിന് കൂർഗിൽനിന്ന് നാട്ടിലേക്കുള്ള യാത്രാ മധ്യേ കാറിൽവെച്ച് വിവാഹവാ ഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു
നേരത്തെ ആരോഗ്യ മന്ത്രി വീണാ ജോർജിനെ കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ വെച്ച് അക്രമിച്ച കേസിലെ ഒന്നാം പ്രതി കൂടിയാണ് എം സി അതുൽ.സംഭവത്തിൽ കൂടുതൽ തെളിവുകൾ ശേഖരിക്കുമെന്നും വരും ദിവസങ്ങളിൽ അതുലിനെ ചോദ്യം ചെയ്യുമെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു

