കൊല്ലത്ത് ഉത്സവത്തിനിടെ യുവാവിന്റെ പരാക്രമം.

insight kerala

കൊല്ലത്ത് ഉത്സവത്തിനിടെ യുവാവിന്റെ പരാക്രമം. കുണ്ടറ സ്വദേശി അജോയ് അശോകൻ വടിവാള് വീശി ആളുകളെ ആക്രമിച്ചു. ഇന്നലെ രാത്രി കുണ്ടറ ഞാലിയോട് അംബിപൊയ്ക ദേവി ക്ഷേത്രത്തിലാണ് സംഭവം. ആക്രമണത്തിൽ പരിക്കേറ്റ മൂന്നുപേർ ചികിത്സ തേടി. കമ്മിറ്റി ഓഫീസ്, മൈക്ക് സെറ്റ് ഉൾപ്പെടെ അടിച്ച് തകർത്തുവെന്നാണ് പരാതി. ഇരുകൂട്ടരും കുണ്ടറ പോലീസിൽ പരാതി നൽകി. ആക്രമണ ശേഷം പ്രതിയും ഒപ്പം ഉണ്ടായിരുന്ന രണ്ട് പേരും സ്ഥലത്ത് നിന്ന് രക്ഷപെട്ടു.

Share This Article