അഞ്ചരക്കണ്ടി ; വിദ്യാർഥികൾ പരാതി നൽകിയ മറ്റൊരു അദ്ധ്യാപകൻ കൂടി രാജി വച്ചു; കൂടുതൽ പേർ രാജിക്ക് ഒരുങ്ങുന്നു

insight kerala

അഞ്ചരക്കണ്ടിയിലെ വിദ്യാർഥിയുടെ ആത്മഹത്യയിൽ വിദ്യാർഥികൾ പരാതി നൽകിയ മറ്റൊരു അദ്ധ്യാപകൻ കൂടി രാജി വച്ചു. ഓർത്തോഡോന്റിക്സ് വകുപ്പ് മേധാവി ഡോ ഹാഷിം അലി ആണ് രാജി വച്ചത്. ആരോപണ വിധേയരായ കൂടുതൽ അധ്യാപകരും സ്റ്റാഫുകളും രാജിക്കൊരുങ്ങുന്നു.

നിതിന്‍ രാജിന്റെ ആത്മഹത്യയ്‌ക്ക് കാരണക്കാരനെന്ന് ആരോപിക്കപ്പെടുന്ന ഡോ. എം.കെ. റാമിനെ കോളേജ് ഭരണകൂടം സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. അധ്യാപകനെതിരെ കടുത്ത നടപടി വേണമെന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിന് മാനേജ്മെന്റ് വഴങ്ങുകയായിരുന്നു. ജാതി അധിക്ഷേപവും വിവേചനവും നേരിടേണ്ടി വന്നതിനെത്തുടര്‍ന്നാണ് നിതിന്‍ ജീവിതം അവസാനിപ്പിച്ചതെന്ന പരാതിയില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Share This Article