വടകരയിൽ 25കാരനെ കാണാതായതായി പരാതി.ആയഞ്ചേരി സ്വദേശി വിഷ്ണു പ്രകാശിനെ യാണ് 13 ആം തീയതി മുതൽ കാണാതായത്.
വിഷ്ണു ലോൺ ആപ്പിൽ നിന്നും 10,000 രൂപ ലോൺ എടുത്തിരുന്നുവെന്നും,
ഇതിൻ്റെ തിരിച്ചടവ് മുടങ്ങിയതിനാൽ നിരന്തരം ഭീഷണി കോളുകൾ വന്നിരുന്നതായും കുടുംബം ആരോപിച്ചു.
ബാങ്കിൽ പോവുകയാണെന്ന് പറഞ്ഞാണ് വിഷ്ണു വീട്ടിൽ നിന്നിറങ്ങിയതെന്നും കുടുംബം.
വടകര പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു
വടകരയിൽ 25കാരനെ കാണാനില്ല; ലോൺ ആപ്പിൽ നിന്ന് കടം എടുത്തിരുന്നു; നിരന്തരം ഭീഷണി വന്നതായി ബന്ധുക്കൾ
