മന്തി റസ്റ്റോറന്റിന്റെ വിഷു പരസ്യത്തിൽ ശ്രീകൃഷ്ണൻ ; പൊലീസ് കേസെടുത്തു; ഉടമയെ അറസ്റ്റ് ചെയ്തു

insight kerala

മന്തി റസ്റ്റോറന്റിന്റെ വിഷു പരസ്യത്തിൽ ശ്രീകൃഷ്ണൻ. ചേർത്തല പോലീസ് കേസെടുത്തു. ശ്രീകൃഷ്ണന് മുന്നിൽ കുഴിമന്തി വെച്ചാണ് പോസ്റ്റർ തയ്യാറാക്കിയത്. കലാപം ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ മനഃപൂർവമോ ദുരുദ്ദേശ്യപരമോ ആയ പ്രകോപനത്തിനാണ് കേസ്. സംഭവത്തിൽ ചേർത്തലയിലെ മെഹർ മന്തി റസ്റ്റോറന്റ് ഉടമ അർഷാദിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഭാരതീയ ന്യായ സംഹിത 192 വകുപ്പ് പ്രകാരമാണ് കേസ്. ഒരു വർഷം വരെ ശിക്ഷ കിട്ടാവുന്ന വകുപ്പാണ് ചുമത്തിതിരിക്കുന്നത്. അതേസമയം സംഭവത്തിൽ അർഷാദ് മാപ്പ് പറഞ്ഞു. തൻ്റെ അറിവോടെ അല്ല പോസ്റ്റർ തയ്യാറാക്കിയത് എന്നും അർഷാദ്… ഫെയ്സ്ബുക്കിലൂടെ ആയിരുന്നു അർഷാദിൻ്റെ ക്ഷമാപണം.. വിഷയത്തിൽ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് ഹിന്ദു പരിഷത്ത്.

ഒരു വർഷം വരെ കടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പാണ് പോലീസ് ചുമത്തി ഇരിക്കുന്നത്: സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ച ഈ പോസ്റ്റർ വലിയ രീതിയിലാണ് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുള്ളത് . ബോധപൂർവ്വം ചെയ്തതല്ലെന്നും സോഷ്യൽ മീഡിയ പരസ്യത്തിനായി ഫ്രീലാൻസറെ ഏൽപ്പിച്ചതെന്നുമാണ് ഹോട്ടലുടമയുടെ വിശദീകരണം.

തണ്ണീർമുക്കം സ്വദേശിയായ അഭിഭാഷകൻ എം വി ബിജു നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

Share This Article