വോട്ടെടുപ്പിലൂടെ ബില്ലിന് അവതരണാനുമതി; 251 പേർ പിന്തുണച്ചു; 185 പേർ എതിർത്തു

insight kerala

വനിതാ സംവരണ ബില്ലിൽ ലോക്‌സഭയിൽ രൂക്ഷമായ വാക് പോര്. ബിൽ അവതരണത്തിന് അനുമതി തേടിയുള്ള വോട്ടെടുപ്പിൽ 251 പേർ പിന്തുണച്ചു; 185 പേർ എതിർത്തു. ഇലക്ട്രോണിക് വോട്ടിംഗ് ആണ് നടന്നത്.

ചർച്ചയിൽ പ്രതിഷേധം അറിയിക്കാമെന്നാണ് അമിത് ഷാ ചൂണ്ടിക്കാട്ടിയത്. വനിതാ സംവരണ ബില്ലിൻ്റെ പേരിൽ ഒളിച്ചു കടത്തെന്ന് അഖിലേഷ് യാദവ് ആരോപിച്ചു. ഉച്ചയ്ക്ക് ശേഷം ചർച്ചയിൽ പ്രധാനമന്ത്രിയും പങ്കെടുക്കും. ബില്ലിനെ ഏത് വിധേനയും എതിർത്ത് തോൽപ്പിക്കാനാണ് പ്രതിപക്ഷ തീരുമാനം. എന്നാൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ഉറപ്പാക്കാനായി സർക്കാർ തീവ്രശ്രമം തുടരുകയാണ്

Share This Article