വനിതാ സംവരണ ബിൽ ; പ്രതിപക്ഷ പിന്തുണ ഉറപ്പാക്കാൻ തീവ്രശ്രമത്തിൽ ബിജെപി

insight kerala

വനിതാ സംവരണ ഭേദഗതി ബില്‍ നാളെ പാര്‍ലമെന്‍റ്ചര്‍ച്ചചെയ്യാനിരിക്കെ പ്രതിപക്ഷ പിന്തുണ ഉറപ്പാക്കാനുള്ള തീവ്ര ശ്രമത്തില്‍ ബി.ജെ.പി. ഭരണഘടനഭേദഗതി ആവശ്യമായതിനാല്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷമുണ്ടെങ്കിലെ ബില്‍പാസാകു. ബില്ലിനെ എതിര്‍ക്കാനും അനുകൂലിക്കാനും സാധിക്കാത്തഅവസ്ഥയിലാണ് പ്രതിപക്ഷം.2029 ലോക്സഭ തിരഞ്ഞെടുപ്പില്‍ വനിതാ സംവരണം യാഥാര്‍ഥ്യമാക്കുക എന്നലക്ഷ്യത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ വനിത സംവരണ ഭേദഗതി ബില്‍തിരക്കിട്ട് കൊണ്ടുവരുന്നത്.

സ്ത്രീ ശാക്തീകരണത്തിനുള്ള പ്രതിബദ്ധത എന്ന്പ്രധാനമന്ത്രിയടക്കംആവര്‍ത്തിക്കുമ്പോഴും ബില്ലില്‍ രാഷ്ട്രീയതാല്‍പര്യങ്ങള്‍ ഉണ്ടെന്ന് വ്യക്തം. ലോക്സഭയിലും നിയമസഭകളിലും 33 ശമതാനംവനിതാ സംവരണം നടപ്പാക്കാന്‍ അടുത്ത സെന്‍സസിന് ശേഷം മണ്ഡല പുനര്‍നിര്‍ണയംനടത്തണമെന്നാണ് നിലിവിലെ നിയമത്തിലെ വ്യവസ്ഥ. ഇതില്‍ അടുത്ത സെന്‍സസിനുശേഷം എന്നത് ഭേദഗതി ചെയ്യാണാണ് ഇപ്പോള്‍ ശ്രമം. അതായത് 2011 സെന്‍സസ്അടിസ്ഥാനമാക്കി മണ്ഡല പുനര്‍നിര്‍ണം നടത്തും.

ലോക്സഭയിലെ സീറ്റുകള്‍ നിലവിലെ 543 ല്‍ നിന്ന് 850 ആയി ഉയരുമ്പോള്‍ ഓരോ സംസ്ഥാനത്തും നിലവിലുള്ളതിന് ആനുപാതികമായാണ് സീറ്റ് വര്‍ധിക്കുക. കേരളത്തില്‍ 10സീറ്റ് കൂടിയാല്‍ ഉത്തര്‍പ്രദേശില്‍ 40 സീറ്റ് വര്‍ധിക്കും. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സീറ്റ് കുറയുകയും ഉത്തരേന്ത്യയില്‍ കൂടുകയും ചെയ്താല്‍ ഗുണം ബി.ജെ.പിക്കാണ്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

അതുകൊണ്ടാണ് വനിതാസംവരണത്തെ അനുകൂലിക്കുമ്പോഴും മണ്ഡല പുനര്‍നിര്‍ണയത്തെ പ്രതിപക്ഷം ശക്തമായിഎതിര്‍ക്കുന്നത്. എന്നാല്‍ കോടിക്കണക്കിന് വനിതകളുടെ സ്വപ്നസാക്ഷാത്കാരമെന്ന പ്രചാരണത്തിലൂടെ പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കാനാണ് ബി.ജെ.പി. ശ്രമം.

Share This Article