കണ്ണൂരിൽ,പ്രതിഷേധത്തിനിടെ വീണാ ജോർജിന് പരിക്കേറ്റ സംഭവം,
കെഎസ്‌യു പ്രവർത്തകരുടെ ജാമ്യ ഹർജിയിൽ വിധി നാളെ.
ചെറിയ ആയുധം ഉപയോഗിച്ചിട്ടുണ്ടാകാമെന്നും,
കറുത്ത തുണിയിൽ ആയുധം പൊതിഞ്ഞതായി സംശയിക്കുന്നതായും പ്രോസിക്യൂഷൻ.
ഇത് കണ്ടെത്താനുള്ള ശ്രമം പോലീസ് നടത്തുകയാണ്,
പ്രതിഷേധങ്ങളെ തുടർന്നാണ് പരിക്കുപറ്റിയതെന്നും,
കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പരിശോധികുകയാണെന്നും,
പ്രതികളെ കസ്റ്റഡിയിൽ ലഭിക്കണമെന്നും പ്രോസിക്യൂഷൻ വാദിച്ചു.,ഉണ്ടായത് കരിങ്കൊടി പ്രതിഷേധം മാത്രമാണെന്നും,ഉപയോഗിച്ചുവെന്ന് പറയുന്ന ആയുധം കണ്ടെത്താനോ വീണ്ടെടുക്കാനോ സാധിച്ചിട്ടിലെന്നും, സാധൂകരിക്കുന്ന ദൃശ്യങ്ങളില്ലെന്നും പ്രതിഭാഗം വാദിച്ചു.ആരോഗ്യനില മോശമായതിനെ തുടർന്ന് മൊഴി രേഖപ്പെടുത്താനായില്ലെന്ന് പോലീസ് പറയുബോൾ,മന്ത്രി മാധ്യമങ്ങൾക്ക് പ്രതികരണം നൽകിയിട്ടുണ്ടെന്നും പ്രതിഭാഗം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. അതേസമയം,മന്ത്രിയുടെ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടു.
കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമി ഹർജി പരിഗണിക്കുന്നത്.
വീണാ ജോർജിന് പരിക്കേറ്റ സംഭവം, കെഎസ്‌യു പ്രവർത്തകരുടെ ജാമ്യ ഹർജിയിൽ വിധി നാളെ
