തീര്‍ക്കുന്ന ഫോട്ടോയും തീര്‍ത്തതിന് ശേഷമുള്ളതും ഫോട്ടോഷോപ്പ് ചെയ്ത് ഇ മെയില്‍ വധഭീഷണി’; പിന്നില്‍ എസ്ഡിപിഐ എന്ന് ഇസ്ലാമിക വിമര്‍ശകന്‍ ഫസല്‍ കാരാട്ട്; ജിഹാദികള്‍ക്ക് മുന്നില്‍ നിശബ്ദനാവില്ലെന്ന് യു ട്യൂബര്‍

insight kerala

special report

എം മാധവദാസ്

സോഷ്യല്‍ മീഡിയയിലെ ഏറ്റവും ശക്തനായ ഇസ്ലാമിക വിമര്‍ശകനും, ദേശീയതാവാദിയുമായ യുട്യൂബര്‍ ഫസല്‍ കാരാട്ടിന് എസ് ഡി പി ഐയുടെ വധ ഭീഷണി. നേരത്തെയും പലതവണ ഫസലിന് ഭീഷണികള്‍ ഉണ്ടായെങ്കിലും ഇത്തവണ ഇമെയില്‍ വഴി, അദ്ദേഹത്തിന്റെ വീടുവരെ പരാമര്‍ശിച്ചുകൊണ്ടാണ് അതുള്ളത്. തന്റെ വീടറിയാം എന്ന് ഇമെയിലില്‍ വ്യക്തമാക്കുന്നുണ്ടെന്ന് ഫസല്‍ ഇതുസംബന്ധിച്ച് പരാതിയില്‍ പറയുന്നുണ്ട്. ‘എന്നെ തീര്‍ക്കുന്ന ഫോട്ടോയും, എന്നെ തീര്‍ത്തതിന് ശേഷമുള്ള എന്റെ ഫോട്ടോയും ഉള്‍പ്പെടെ, ഫോട്ടോഷോപ്പ് വഴി നിര്‍മിച്ചാണ്’ ഈമെയിലില്‍ ഉള്‍പ്പെടുത്തിയിരിക്കുത് എന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് ഫസല്‍ പങ്കുവെക്കുന്നത്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

കഴിഞ്ഞ കുറച്ചുകാലമായി ഇസ്ലാമിക മൗലികവാദികളുടെ കണ്ണിലെ കരടാണ്, ഇന്ത്യന്‍ ദേശീയത ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് അതി ശക്തമായി യുട്യൂബ് വീഡിയോകള്‍ ചെയ്യുന്ന ഫസല്‍ കാരാട്ട്. സിഐഎ സമരത്തിലും, ഏക സിവില്‍കോഡിന്റെ കാര്യത്തിലും, ഓപ്പറേഷന്‍ സിന്ദൂറിലുമെല്ലാം, ഇസ്ലാമിസ്റ്റുകളുടെ പല കുപ്രചാരണങ്ങള്‍ പൊളിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഇതിന്റെയെല്ലാം ചൊരുക്കില്‍ ഫസല്‍ ആര്‍ എസ് എസ് അനുഭാവിയാണ് എന്ന് പറഞ്ഞാണ് ഇസ്ലാമിസ്്റ്റുകള്‍ പ്രചാരണം നടത്താറുള്ളത്. എന്നാല്‍ താന്‍ ഒരു ഇന്ത്യക്കാരാന്‍ മാത്രമാണെന്നും, ജിഹാദിസത്തിനെതിരെ നിരന്തരം പോരടിക്കുമെന്നുമാണ് ഫസല്‍ പറയുന്നത്.

നേരത്തെയും പല തവണ ഫേസ്ബുക്കിലുടെയും യു ട്യൂബിലുടെയും ഫസലിന് നേരെ ഭീഷണിയുണ്ടായിട്ടുണ്ട്. ‘നീ അടച്ചിട്ട മുറിയില്‍നിന്ന് പുറത്തിറങ്ങിനോക്ക് അപ്പോള്‍ കാണം’ എന്ന ഭീഷണി ലഭിച്ചതിനെ തുടര്‍ന്ന് ഈയിടെ കോഴിക്കോട് കടപ്പുറത്തുപോയി, പരസ്യമായി ഫോട്ടോ പോസ്റ്റ് ചെയ്ത് ഫസല്‍ ജിഹാദികളെ വെല്ലുവിളിച്ചിരുന്നു. ഇപ്പോള്‍ പുതിയ ഭീഷണിയുടെ പശ്ചാത്തലത്തിലും ഫസല്‍ വെല്ലുവിളിച്ച് പോസ്റ്റ് ഇട്ടിട്ടുണ്ട്.

ഫസല്‍ കാരാട്ടിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെയാണ്. ”

പ്രിയ സുഹൃത്തുക്കളെ,എനിക്ക് ഇന്നലെ രാത്രി വളരെ ഗുരുതരമായ രീതിയിലുള്ള ഒരു ഭീഷണി ലഭിച്ചു. എസ് ഡി പി ഐ യുടെ പേരിലാണ് ഭീഷണി.എന്റെ വീടറിയാം എന്ന് വ്യക്തമാക്കി ഈമെയില്‍ വഴിയാണ് ഇത്തവണ ഭീഷണി വന്നത്. ഈമെയില്‍ സ്‌ക്രീന്‍ ഷോട്ട് കമന്റില്‍ കൊടുത്തിട്ടുണ്ട്.
ആര്‍എസ്എസിനെ പിന്തുണക്കുന്നതു കൊണ്ട് എന്നെ സ്വന്തം നാട്ടിലിട്ട് തീര്‍ത്തു കളയും, എന്നാണ് പ്രധാനമായും പറഞ്ഞിരിക്കുന്നത്.

എന്നെ അവര്‍ തീര്‍ക്കുന്ന ഫോട്ടോയും, എന്നെ തീര്‍ത്തതിന് ശേഷമുള്ള എന്റെ ഫോട്ടോയും ഉള്‍പ്പെടെ, ഫോട്ടോഷോപ്പ് വഴി നിര്‍മിച്ചാണ് ഈമെയിലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഫേസ്ബുക്ക് അത്തരം ഫോട്ടോകള്‍ പോസ്റ്റ് ചെയ്യുന്നത് അംഗീകരിക്കുന്നില്ല എന്നതിനാല്‍ ആ ഫോട്ടോകള്‍ ഇവിടെ നല്‍കാന്‍ നിര്‍വാഹമില്ല. പക്ഷേ ആ ഫോട്ടോകളുടെ ഗുരുതര സ്വഭാവം നിങ്ങള്‍ക്ക് ഊഹിക്കാം.

ഇവിടെ ഈ വിഷയം പോസ്റ്റ് ചെയ്യാന്‍ കാരണം, ഞാന്‍ ആ ഈമെയില്‍ കണ്ടിട്ടില്ല എന്ന് അത് അയച്ചവര്‍ തെറ്റിദ്ധരിക്കേണ്ട എന്ന് കരുതിയാണ്.
ഈമെയില്‍ കാണാത്തത് കൊണ്ടാവും ഞാന്‍ വീണ്ടും വീണ്ടും വീഡിയോകള്‍ ചെയ്യുന്നത് എന്ന് ആശിക്കേണ്ട എന്ന് കരുതിയാണ്. എന്റെ അവസാനം കാണിച്ചുള്ള ഫോട്ടോകള്‍ കണ്ട് ഞാന്‍ ലവലേശം ഭയന്നിട്ടില്ല എന്ന് വിളിച്ചു പറയാന്‍ വേണ്ടിയാണ്.

നിങ്ങളുടെ ഭീഷണികള്‍ക്ക് ഞാന്‍ പുല്ല് വിലയാണ് കല്‍പ്പിക്കുന്നത് എന്ന് പ്രഖ്യാപിക്കാന്‍ വേണ്ടിയാണ്.ഏതായാലും അറിയിക്കേണ്ട ഏജന്‍സികളെ വിവരമറിയിച്ചിട്ടുണ്ട്.എല്ലാ തെളിവുകളും അടക്കം.

രാജ്യവിരുദ്ധരോടും ജിഹാദികളോടും ഒരു കാര്യം വ്യക്തമായി പറയാം.
വീഡിയോകള്‍ തുടരും.നിശബ്ദനാവാന്‍ ഉദ്ദേശിക്കുന്നില്ല.
തീവ്രവാദികളേയും ജിഹാദികളേയും രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരേയും ഇനിയും അതിശക്തമായി എതിര്‍ക്കും.അവരെ പിന്തുണക്കുന്നവരെ തുറന്നു കാണിക്കും.മുഖ്യധാരാ മാധ്യമങ്ങള്‍ മറച്ചു വെക്കാന്‍ ശ്രമിക്കുന്ന ഭാരതത്തിന്റെ മുന്നേറ്റം ജനങ്ങളിലേക്ക് പരമാവധി എത്തിക്കാന്‍ ശ്രമിക്കും.
നിന്നെയൊക്കെ ഈ രാജ്യം തൂക്കും. കാത്തിരുന്നോ…”- ഇങ്ങനെയാണ് ഫസല്‍ ഈ ഭീഷണിയിലും അതിശക്തമായി പ്രതികരിച്ചത്.

insight kerala
Share This Article