പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു സിപിഎം.
മന്ത്രി വീണ ജോർജ് നേരെ ഉണ്ടായ ആക്രമണത്തിൽ സംസ്ഥാനത്തുടനീളം പ്രതിഷേധം നടത്തും.
ഇന്ന് തന്നെ പ്രതിഷേധം സംഘടിപ്പിക്കാൻ നിർദ്ദേശം നൽകിയതായി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു
വനിതാ, വിദ്യാർത്ഥി യുവജന സംഘടനകൾ പ്രകടനങ്ങൾ നടത്തും.
ആക്രമത്തിന് എതിരെ വലിയ രീതിയിൽ ജനവികാരം ഉണ്ടെന്നും സംസ്ഥാന സെക്രട്ടറി കൊല്ലത്ത് പറഞ്ഞു.
കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ഒരു വനിതാ മന്ത്രിക്കെതിരെ ഇത്ര നിഷ്ഠൂരമായ കടന്നാക്രമണം ഇതുവരെ ഉണ്ടായിട്ടില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.കോൺഗ്രസ് നേതൃത്വത്തിന്റെ അറിവോടെയാണ് യൂത്ത് കോൺഗ്രസും കെഎസ്യുവും ചേർന്ന് ആസൂത്രിതമായി ആക്രമണം നടത്തിയത്.‘കനകോലു സിദ്ധാന്തം’ അടിസ്ഥാനമാക്കി എന്തും ചെയ്യാമെന്ന മനോഭാവമാണ് ഇത്തരം അതിക്രമങ്ങൾക്ക് പിന്നിലെന്നും എം വി ഗോവിന്ദൻ കൊല്ലത്ത് പറഞ്ഞു.
