പത്തനംതിട്ട: ഡോക്ടർമാരുടെ സമരം ഒഴിവാക്കേണ്ടതായിരുന്നുവെന്നും
ജനങ്ങളെ ഒരു നിലയ്ക്കും ബുദ്ധിമുട്ടിപ്പിക്കാൻ പാടില്ല എന്നും ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്.
കെജിഎംസിടി ഉന്നയിച്ച വിഷയങ്ങളിൽ ധനകാര്യ വകുപ്പുമായി ചർച്ചകൾ നടത്തിയിരുന്നു
എൻട്രി കേഡറുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രശ്നങ്ങൾ പരിഹരിക്കുക എന്നതായിരുന്നു അതിലെ ഒരാവശ്യം
അത് പരിഹരിക്കുമെന്ന് ധനകാര്യ വകുപ്പ് അറിയിച്ചിരുന്നു
അതുമായി ബന്ധപ്പെട്ട് ആദ്യം ഇറക്കിയ ഉത്തരവിൽ കെജിഎംസിടി തിരുത്തൽ ആവശ്യപ്പെട്ടപ്പോൾ തിരുത്തൽ വരുത്തി രണ്ടാമത് ഉത്തരവിറക്കി
സംഘടന ഉന്നയിച്ച കേസുമായി ബന്ധപ്പെട്ട വിഷയങ്ങൾ കോടതിക്ക് മുമ്പിൽ നിൽക്കുന്നതാണെന്നും നിയമപരമായ പ്രശ്നങ്ങൾ കൂടി പരിഗണിച്ചു മാത്രമേ ആ വിഷയത്തിൽ തീരുമാനമെടുക്കാൻ ആകൂവെന്നും സംഘടനയെ അറിയിച്ചിരുന്നതായും മന്ത്രി പറഞ്ഞു
ഡോക്ടർമാരുടെ സമരം ഒഴിവാക്കേണ്ടതാണെന്നും ജനങ്ങളെ ബുദ്ധിമുട്ടിപ്പിക്കാൻ പാടില്ലെന്നും മന്ത്രി വീണ ജോർജ്
