തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ സ്കൂൾ ബസ് കനാലിലേക്ക് വീണ് അപകടം . പൂവത്തൂർ ഗവ. യുപി സ്കൂളിലെ ബസ്സാണ് അപകടത്തിൽ പെട്ടത്. 15 കുട്ടികൾ ഉണ്ടായിരുന്നു. അധികം വെള്ളം ഇല്ലാത്ത ചെറിയ കനാൽ ആയതിനാൽ വലിയ അപകടമാണ് ഒഴിവായത്. ഒരു കുട്ടിക്ക് പരിക്കേറ്റു . മറ്റുള്ളവർക്ക് വലിയ പരിക്കില്ല എന്നാണ് പ്രാഥമിക വിവരം.. കുട്ടികളെ കാരക്കോണം മെഡിക്കൽ കോളേജിലും , നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.
