കേരളത്തിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് ദേശീയ അധ്യക്ഷൻ നിതിൻ നബീൻ.

insight kerala

തൃശൂർ : കാളത്തോട് 164 നമ്പർ ബുത്തിൽ ചുവരെഴുതിയാണ് പ്രചാരണത്തിന് ഔദ്യോഗിക തുടക്കമായത്. തുടർന്ന് കേന്ദ്ര ബജറ്റുമായി ബന്ധപ്പെട്ടുള്ള ചർച്ചയിലും ദേശീയ അധ്യക്ഷൻ പങ്കെടുത്തു.

ദേശീയ അദ്ധ്യക്ഷനായി ചുമതലയേറ്റ ശേഷം ആദ്യമായി തൃശ്ശൂരിൽ എത്തിയ നിതിൻ നബീന് ആവേശോജ്ജ്വല സ്വീകരണമാണ് പ്രവർത്തകർ നൽകിയത്. തുടർന്ന്
തൃശ്ശൂർ കാളത്തോട് 164 നമ്പർ ബൂത്തിൽ ചുവരെഴുതി നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഔദ്യോഗിക പ്രചാരണത്തിന് നിതിൻ നബീൻ തുടക്കം കുറിച്ചു.

തുടർന്ന് നടന്ന പരിപാടിയിൽ വികസിത കേരളവും കേന്ദ്ര ബജറ്റും എന്ന വിഷയത്തിൽ പൗരപ്രമുഖരുമായി നടന്ന ചർച്ചയിലും നബീൻ പങ്കെടുത്തു. ഭാവിയിൽ ഒരു സിലിക്കൺ വാലിയായി കേരളത്തെ മാറ്റണമെന്നും അതിന് ബി ജെ പി പ്രതിജ്ഞബദ്ധരാണ്ന്നും ചർച്ചയിൽ പങ്കെടുത്ത നബീൻ വ്യക്തമാക്കി.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

ബിജെപി സംസ്ഥാന അധ്യക്ഷൻ രാജിവ് ചന്ദ്രശേഖർ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ശോഭാ സുരേന്ദ്രൻ, അഡ്വ. എസ്. സുരേഷ്, സംസ്ഥാന സെക്രട്ടറി എം.വി. ഗോപകുമാർ,
സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി. ഗോപാലകൃഷ്ണൻ തുടങ്ങി നിരവധി നേതാക്കൾ ദേശീയ അധ്യക്ഷനൊപ്പം ഉണ്ടായിരുന്നു.

Share This Article