സംസ്ഥാനത്ത് സ്വർണവിലയിൽ അപ്രതീക്ഷിതമായ ഇടിവ് തുടരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ വിപണിയിലുണ്ടായ മാറ്റങ്ങൾക്ക് പിന്നാലെ ഇന്നും സ്വർണവില വൻതോതിൽ താഴേക്ക് പതിച്ചു. പവന് 6,320 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 1,17,760 രൂപയായി താഴ്ന്നു. ഗ്രാമിന് 790 രൂപ കുറഞ്ഞതോടെ ഒരു ഗ്രാം സ്വർണം 14,720 രൂപ എന്ന നിരക്കിൽ ലഭ്യമാണ്. ഇന്നലെ രണ്ടുതവണയായി സ്വർണവിലയിൽ വലിയ മാറ്റങ്ങൾ ഉണ്ടായതോടെ വിപണിയിൽ വലിയ ഉണർവ് പ്രകടമായിരുന്നു. ആ ഇടിവ് ഇന്നും തുടരുന്നത് സാധാരണക്കാരായ ഉപഭോക്താക്കൾക്കും നിക്ഷേപകർക്കും വലിയ ആശ്വാസമാണ് നൽകുന്നത്.
ലാഭമെടുപ്പ്, ഫ്യൂച്വേഴ്‌സ് ട്രേഡിംഗ് മാര്‍ജിന്‍ വര്‍ദ്ധനവ്, ശക്തമായ ഡോളര്‍, ആഗോള പണനയം എന്നീ ഘടകങ്ങളാണ് സ്വര്‍ണ്ണം, വെള്ളി വിലകളെ ബാധിച്ചത്. വ്യാവസായിക ആവശ്യം കുറഞ്ഞതും ഫെഡ് റിസര്‍വ് നിരക്ക് ഉയര്‍ത്താനുള്ള സാധ്യതയും വിലയിടിവിന് കാരണമായി. എംസിഎക്‌സ് ഇന്ത്യ സൂചികയില്‍ സ്വര്‍ണ്ണം റെക്കോര്‍ഡ് വിലയില്‍ നിന്നും 3-4 ശതമാനം കുറഞ്ഞപ്പോള്‍ വെള്ളി 15-17 ശതമാനം താഴ്ന്ന് ലോവര്‍ സര്‍ക്യൂട്ടിലെത്തി.
