ഡോക്ടർമാർ സമരം ശക്തമാക്കുന്നു; ഫെബ്രുവരി 2 മുതൽ അനിശ്ചിതകാലത്തേക്ക് ഒപി ബഹിഷ്കരണം

insight kerala

സമരം ശക്തമാക്കാൻ ഒരുങ്ങി സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ. ചൊവ്വാഴ്ച സെക്രട്ടേറിയേറ്റ് ധർണ്ണ സംഘടിപ്പിക്കുമെന്ന് കെജിഎംസിറ്റിഎ ഭാരവാഹികൾ അറിയിച്ചു. ഫെബ്രുവരി 2 തിങ്കളാഴ്ച മുതൽ അനിശ്ചിതകാലത്തേക്ക് ഒപിയും ബഹിഷ്‌കരിക്കും.
ഡോക്ടർമാർ ഉന്നയിച്ച ആവശ്യങ്ങൾ പരിഹരിക്കാൻ വേണ്ട നടപടികൾ സർക്കാർ സ്വീകരിക്കാത്ത പശ്ചാത്തലത്തിലാണ് സമരം.

ശമ്പളപരിഷ്‌കരണ കുടിശ്ശിക അന്യായമായി നീട്ടിവയ്ക്കുന്നതടക്കം ചൂണ്ടിക്കാട്ടിയാണ് സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ അനിശ്ചിതകാല സമരത്തിലേക്ക് കടക്കുന്നത്. ജനുവരി 27-ന് സൂചനയായി ഒപി ബഹിഷ്‌കരണത്തോടൊപ്പം അടിയന്തിരമല്ലാത്ത ശസ്ത്രക്രിയകളും മറ്റ് ചികിത്സാ നടപടികളും നടത്തില്ല.

ഫെബ്രുവരി രണ്ട് മുതൽ അനിശ്ചിതകാല അധ്യാപന ബഹിഷ്‌കരണത്തോടൊപ്പം ഒ.പിയും ബഹിഷ്‌കരിക്കും. ഫെബ്രുവരി ഒമ്പത് മുതൽ അനിശ്ചിതകാല അധ്യാപനവും ഒ.പി. ബഹിഷ്‌കരണവും തുടരുന്നതിനോടൊപ്പം അനിശ്ചിതകാലത്തേക്ക് അടിയന്തിരമല്ലാത്ത ശസ്ത്രക്രിയകളും നിർത്തും.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article