പരിസ്ഥിതി പ്രവർത്തകയായ കൊല്ലക്കയിൽ ദേവകി അമ്മയ്ക്ക് പരിസ്ഥിതി സംരക്ഷണ രംഗത്തെ സമാനതകളില്ലാത്ത പ്രവർത്തനങ്ങൾക്ക് ഒടുവിൽ പത്മ പുരസ്കാരം തേടിയെത്തി. മുൻപ് വനിതകൾക്ക് നൽകുന്ന ഏറ്റവും വലിയ സിവിലിയൻ ബഹുമതിയായ നാരീശക്തി പുരസ്കാരം ഉൾപ്പടെ നിരവധി പുരസ്കാരങ്ങളും ദേവകിയമ്മ നേടിയിട്ടുണ്ട്.
ആലപ്പുഴ കായംകുളം കണ്ടല്ലൂർ കൊല്ലക്കയിൽ ദേവകി അമ്മയ്ക്ക് പരിസ്ഥിതി മേഖലയ്ക്കുള്ള സമഗ്ര സംഭാവന കണക്കിലെടുത്താണ് രാജ്യം പത്മശ്രീ നൽകി ആദരിച്ചത്. ‘അൺസംഗ് ഹീറോസ്’ വിഭാഗത്തിലാണ് പത്മശ്രീ. റിപ്പബ്ലിക് ദിനത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു പത്മശ്രീ സമ്മാനിക്കും. കായംകുളം കണ്ടല്ലൂർ പഞ്ചായത്തിൽ ഉൾപ്പെട്ട കൊല്ലക്കയിൽ തറവാട്ടിലെ ദേവകിയമ്മ രൂപപ്പെടുത്തിയെടുത്ത തപോവനം ജൈവ വൈവിധ്യങ്ങളുടെ കലവറയാണ്.
സ്വന്തം വീട്ടിലെ വിശാലമായ അഞ്ചേക്കർ പറമ്പിൽ നാലു പതിറ്റാണ്ടുകൊണ്ട് മൂവായിരത്തോളം മരങ്ങൾ നട്ടുപിടിപ്പിച്ച് കാടുണ്ടാക്കിയ ദേവകിയമ്മ പ്രായത്തിന്റെ പരിമിതികൾക്കിടയിലും തന്റെ വീട്ടുമുറ്റത്തെ കാടും മരങ്ങളും ഇന്നും പരിപാലിച്ചു പോരുന്നു. ഒരു വാഹനാപകടത്തെത്തുടർന്ന് വിശ്രമത്തിലായിരുന്ന കാലത്താണ് ദേവകിയമ്മ തൻ്റെ വീട്ടുപരിസരത്ത് ചെടികൾ നട്ടുപിടിപ്പിച്ചു തുടങ്ങിയത്. പിൽക്കാലത്ത് ഇത് ഏക്കറുകളോളം വ്യാപിച്ചു കിടക്കുന്ന പ്രദേശങ്ങളിൽ വനമാക്കി മാറ്റുന്ന പ്രവർത്തനമായി മാറി. കൃഷി പാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ച ദേവകിയമ്മ, വനത്തിനും ജീവജാലങ്ങൾക്കും അവയുടെ സംരക്ഷണത്തിനും വലിയ പ്രാധാന്യമാണ് ജീവിതത്തിൽ നൽകിയിരിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ പോലും ശ്രദ്ധിക്കപ്പെട്ട ‘മുതുകുളം വനം’ ഇന്ന് നിരവധി അപൂർവ സസ്യങ്ങളുടെയും പക്ഷികളുടെയും ആവാസകേന്ദ്രമാണ്. നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം പത്മ പുരസ്കാര നിർണയത്തിൽ കൊണ്ടുവന്ന മാറ്റങ്ങളുടെ പ്രതിഫലനമാണ് ദേവകിയമ്മയുടെ ഈ നേട്ടം. പ്രശസ്തിയുടെ ലോകത്തിന് പുറത്ത് നിന്ന് നിശബ്ദ സേവനം നടത്തുന്നവരെ ആദരിക്കാനായി ഏർപ്പെടുത്തിയ ‘അൺസംഗ് ഹീറോസ്’ എന്ന വിഭാഗത്തിലാണ് ദേവകിയമ്മയും ഉൾപ്പെട്ടത്. ഇത്തവണ പ്രഖ്യാപിച്ച പട്ടികയിലെ ആദ്യ 45 പേരിൽ ദേവകിയമ്മയും ഇടംപിടിച്ചു. പരിസ്ഥിതി സംരക്ഷണത്തിനുള്ള കേന്ദ്ര സർക്കാരിന്റെ വനമിത്ര പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ദേവകിയമ്മയെ തേടിയെത്തിയിട്ടുണ്ട്.
അ

