അഭിമാനത്തോടെ തലയുയർത്തി നിൽക്കുകയാണ് മലയാളക്കര. പത്മാ പുരസ്കാരങ്ങളുടെ നിറവിലാണ് കേരളം. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച മലയാളികൾക്ക് പത്മഭൂഷനും പത്മശ്രീയും നൽകി രാജ്യം ആദരിച്ചു. 77 മത് റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് പ്രഖ്യാപിച്ച പത്മ പുരസ്കാരങ്ങളിൽ ആണ് കേരളത്തിന് അഭിമാന നേട്ടം.
കേരളത്തിൻ്റ പ്രിയങ്കരനായ മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി രാജ്യത്തെ രണ്ടാമത്തെ സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൻ നൽകി ആദരിച്ചു. സുപ്രീം കോടതി മുൻ ജസ്റ്റിസ് കെ ടി തോമസിനും പത്മവിഭൂഷൺ ലഭിച്ചു. മലയാളത്തിൻ്റെ മെഗാസ്റ്റാർ മമ്മൂട്ടിയും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പത്മഭൂഷൻ പുരസ്കാരത്തിന് അർഹരായി.
പി നാരായണനും പദ്മഭൂഷൺ പ്രഖ്യാപിച്ചിട്ടുണ്ട്. സാഹിത്യ വിഭാഗത്തിലാണ് ഇദ്ദേഹത്തിന് പുരസ്കാരം പ്രഖ്യാപിച്ചിരിക്കുന്നത്. ജന്മഭൂമി ദിനപത്രത്തിന്റെ സ്ഥാപക പത്രാധിപർ ആയിരുന്നു. കലാമണ്ഡലം വിമല മേനോനും കൊല്ലക്കൽ ദേവകിയമ്മ എന്നിവർക്കും പത്മശ്രീ പുരസ്കാരവും ലഭിച്ചിട്ടുണ്ട്

