സമരം ശക്തമാക്കാൻ ഒരുങ്ങി സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ. ചൊവ്വാഴ്ച സെക്രട്ടേറിയേറ്റ് ധർണ്ണ സംഘടിപ്പിക്കുമെന്ന് കെജിഎംസിറ്റിഎ ഭാരവാഹികൾ അറിയിച്ചു. ഫെബ്രുവരി 2 തിങ്കളാഴ്ച മുതൽ അനിശ്ചിതകാലത്തേക്ക് ഒപിയും ബഹിഷ്കരിക്കും.
ഡോക്ടർമാർ ഉന്നയിച്ച ആവശ്യങ്ങൾ പരിഹരിക്കാൻ വേണ്ട നടപടികൾ സർക്കാർ സ്വീകരിക്കാത്ത പശ്ചാത്തലത്തിലാണ് സമരം.
ശമ്പളപരിഷ്കരണ കുടിശ്ശിക അന്യായമായി നീട്ടിവയ്ക്കുന്നതടക്കം ചൂണ്ടിക്കാട്ടിയാണ് സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ അനിശ്ചിതകാല സമരത്തിലേക്ക് കടക്കുന്നത്. ജനുവരി 27-ന് സൂചനയായി ഒപി ബഹിഷ്കരണത്തോടൊപ്പം അടിയന്തിരമല്ലാത്ത ശസ്ത്രക്രിയകളും മറ്റ് ചികിത്സാ നടപടികളും നടത്തില്ല.
ഫെബ്രുവരി രണ്ട് മുതൽ അനിശ്ചിതകാല അധ്യാപന ബഹിഷ്കരണത്തോടൊപ്പം ഒ.പിയും ബഹിഷ്കരിക്കും. ഫെബ്രുവരി ഒമ്പത് മുതൽ അനിശ്ചിതകാല അധ്യാപനവും ഒ.പി. ബഹിഷ്കരണവും തുടരുന്നതിനോടൊപ്പം അനിശ്ചിതകാലത്തേക്ക് അടിയന്തിരമല്ലാത്ത ശസ്ത്രക്രിയകളും നിർത്തും.

