നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കായി സിപിഎമ്മിന്റെ കേന്ദ്രകമ്മിറ്റി യോഗം ഇന്ന് തിരുവനന്തപുരത്ത് ആരംഭിക്കും. കേരളം ഉൾപ്പെടെ പൊതു തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാഹചര്യങ്ങൾ യോഗം വിലയിരുത്തും. തെരഞ്ഞെടുപ്പ് സഖ്യ നീക്കങ്ങളും ചർച്ചയാകും. കേരളത്തിൽ വീണ്ടും പിണറായി വിജയൻ തന്നെ സിപിഎമ്മിനെ നയിക്കണം അഭിപ്രായമാണ് സംസ്ഥാന പാർട്ടിക്ക്. മുഖ്യമന്ത്രിക്ക് ഇളവ് നൽകുന്നത് അടക്കമുള്ള കാര്യങ്ങൾ കേന്ദ്ര കമ്മിറ്റിയിൽ ചർച്ചയായേക്കും. ടേം വ്യവസ്ഥ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട നിലപാട് സംസ്ഥാന ഘടകം കേന്ദ്ര നേതൃത്വത്തെ അറിയിക്കാനും സാധ്യതയുണ്ട്. കേന്ദ്ര കമ്മിറ്റിയോഗം ഞായറാഴ്ച സമാപിക്കും.
