കാന്തപുരം നയിക്കുന്ന യാത്രയുടെ സമാപനം ഇന്ന് തലസ്ഥാനത്ത് ; മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പങ്കെടുക്കും

insight kerala

കാന്തപുരം എപി അബൂബക്കർ മുസലിയാരുടെ കേരളയാത്രയ്ക്ക് ഇന്ന് തിരുവനന്തപുരത്ത് സമാപനം. കേരള മുസ്​ലിം ജമാഅത്തിന്‍റെ ആഭിമുഖ്യത്തിൽ കാസർകോട്​ നിന്നാരംഭിച്ച കേരള യാത്ര ഇന്ന് തിരുവനന്തപുരത്ത്​ സമാപിക്കും. ​​​വൈകിട്ട് നാലിന്​ പാളയത്ത്​ നിന്ന്​ ആരംഭിക്കുന്ന റാലിയും സെന്‍റിനറി ഗാർഡ്​ പരേഡും പുത്തരിക്കണ്ടം മൈതാനിയിൽ സമാപിക്കും.

തുടർന്ന്​ നടക്കുന്ന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്​ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ്​ വി ഡി സതീശൻ, യാത്ര ക്യാപ്​റ്റൻ കാന്തപുരം ​എ പി അബൂബക്കർ മുസ്​ലിയാർ, ഇ. സുലൈമാൻ മുസ്​ലിയാർ, ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി, പേരോട്​ അബ്​ദുറഹ്​മാൻ സഖാഫി തുടങ്ങിയവർ സംബന്ധിക്കും.

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും തമിഴ്​നാട്ടിലെ നീലഗിരിയിലും പര്യടനം പൂർത്തിയാക്കിയാണ്​ കേരള യാത്ര തിരുവനന്തപുരത്ത് പ്രവേശിക്കുന്നത്​. യാത്രയുടെ ഭാഗമായി വിവിധ ജില്ലകളിൽ നിന്ന് ശേഖരിച്ച ആവശ്യങ്ങൾ ഉൾക്കൊള്ളുന്ന വികസന രേഖ മുഖ്യമന്ത്രിക്ക് കൈമാറും. സമാപന സമ്മേളനത്തിൽ ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്​) നടപ്പാക്കുന്ന റിഹാഇ കെയർ പദ്ധതിയുടെ ഉദ്ഘാടനവും മുഖ്യമന്ത്രിയും കാന്തപുരവും ചേർന്ന് നിർവഹിക്കും.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article