ശബരിമല സ്വർണ്ണക്കൊള്ളയിൽ ദ്വാരപാലക ശില്പ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരുടെ കസ്റ്റഡി അപേക്ഷ അന്വേഷണസംഘം ഇന്ന് സമർപ്പിക്കും. കൊല്ലം വിജിലൻസ് കോടതിയിലാണ് അപേക്ഷ സമർപ്പിക്കുക. ഏഴു ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെടുക. നിലവിൽ പ്രാഥമിക അന്വേഷണം നടക്കുന്ന വാജി വാഹനാ ഇടപാടിലും തന്ത്രിക്കെതിരെ കേസെടുക്കാൻ സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ തന്ത്രിയുടെ ജയിൽമോചനം നീളാനാണ് സാധ്യത. അതിനിടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ദേവസ്വം ബോർഡ് മുൻ അംഗം കെ പി ശങ്കര ദാസിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുന്ന കാര്യത്തിൽ ഇന്ന് തീരുമാനമാകും. നിലവിൽ 14 ദിവസം റിമാൻഡിലാണ് ശങ്കരദാസ്. ജയിലിലെ ഡോക്ടർ എത്തി വിശദമായ പരിശോധന നടത്തിയ ശേഷം ആശുപത്രി മാറുന്ന കാര്യത്തിൽ തീരുമാനമെടുക്കും.
