ഷൈന്‍ ടോം ചാക്കോയുടെ വിവാഹ നിശ്ചയം കഴിഞ്ഞു; തനൂജക്ക് പ്രണയസാഫല്യം

insight kerala

നടന്‍ ഷൈം ടോം ചാക്കോ വിവാഹിതനാകുന്നു. മോഡല്‍ തനൂജയാണ് വധു. ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞു. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ വളരെ ലളിതമായാണ് ഷൈനിന്റെയും തനൂജയുടെയും എന്‍ഗേജ്‌മെന്റ് നടന്നത്. ദീര്‍ഘനാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു.

വിവാഹനിശ്ചത്തിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നതോടെ നിരവധി പേരാണ് ഷൈനിനെയും തനൂജയെയും അഭിനന്ദിച്ച് എത്തുന്നത്. ഈ വര്‍ഷം തന്നെ വിവാഹവും ഉണ്ടായേക്കും. നടന്റെ രണ്ടാം വിവാഹമാണിത്. ഏറെ നാളുകളായി ഷൈനും തനൂജയും പ്രണയത്തിലാണ്.

സിനിമാ പ്രമോഷനും മറ്റു ചടങ്ങുകള്‍ക്കും കുടുംബത്തോടൊപ്പം തനൂജയെയും ഷൈന്‍ ഒപ്പം കൂട്ടാറുണ്ട്. മാത്രമല്ല തനൂജയ്‌ക്കൊപ്പമുള്ള നിരവധി പ്രണയാര്‍ദ്ര ചിത്രങ്ങള്‍ ഷൈന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുമുണ്ട്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

പിങ്കും വെളളയും കലര്‍ന്ന ലഹങ്കയായിരുന്നു തനൂജയുടെ വേഷം. വെളുത്ത പാന്റും പിങ്ക് ഷര്‍ട്ടുമായിരുന്നു ഷൈനിന്റെ വേഷം. വിവാഹനിശ്ചയ ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോയും തനൂജ തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവെച്ചിട്ടുണ്ട്.

ബന്ധുക്കള്‍ തനൂജയുടെ കയ്യില്‍ ആഭരണം അണിയിക്കുന്നതിന്റെ വീഡിയോയും പ്രചരിക്കുന്നുണ്ട്. ഏറെ നാളുകളായി ഷൈനും തനൂജയും പ്രണയത്തിലാണ്. തനൂജയ്‌ക്കൊപ്പമുളള നിരവധി പ്രണയാര്‍ദ്ര ചിത്രങ്ങള്‍ ഷൈന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടിട്ടുമുണ്ട്.

അതേസമയം, മമ്മൂട്ടി ചിത്രം ‘കണ്ണൂര്‍ സ്‌ക്വാഡ്’ ആയിരുന്നു ഷൈനിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയത്. ‘മലയാളി ഫ്രം ഇന്ത്യ’, ‘അയ്യര്‍ കണ്ട ദുബായ്’ എന്നിവയാണ് പുതിയ പ്രോജക്ടുകള്‍. ജൂനിയര്‍ എന്‍ടിആര്‍ നായകനാകുന്ന ദേവര എന്ന ചിത്രത്തിലും ഷൈന്‍ ടോം പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Share This Article