‘തൃഷ സൈഡായി, വിജയ് കുടുംബം ഒന്നായി’…; സോഷ്യല്‍ മീഡിയയില്‍ നിറയുന്നത് ടോക്‌സിക്ക് കമന്റുകള്‍; സംഗീത വിവാഹമോചന ഹരജി പിന്‍വലിച്ചതോടെ പ്ലേറ്റ് മാറ്റി ആരാധകരും; വിജയ്-തൃഷ ബന്ധത്തിന്റെ ഭാവിയെന്ത്?

insight kerala

കെ വി നിരഞ്ജന്‍

ചെന്നൈ: എം ജി ആര്‍ – ജയലളിത ബന്ധംപോലുള്ള ഒരു ബില്‍ഡപ്പാണ്, നടനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ വിജയ്‌യും നടി തൃഷയും തമ്മിലുള്ള ബന്ധത്തിന് ആരാധകര്‍ കൊടുത്തിരുന്നത്. വിജയ്‌ക്കൊപ്പും ഏത് സമയത്തും നില്‍ക്കുന്ന, മെന്റര്‍ എന്ന നിലയിലാണ് താരത്തിന്റെ ആരാധകര്‍ തൃഷയെ കണ്ടത്. മാത്രമല്ല,
മാത്രമല്ല, രണ്ട് മണ്ഡലങ്ങളില്‍ വിജയിച്ച വിജയ് അതിലൊന്ന് ഒഴിയുമ്പോള്‍ അവിടെ തൃഷ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന ശക്തമായ വാര്‍ത്തകള്‍ നേരത്തെ വന്നിരുന്നു. തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലത്തില്‍ നടി മത്സരിച്ചേക്കുമെന്നായിരുന്നു തമിഴ് മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍. വിജയ്ക്കുശേഷം പാര്‍ട്ടിയുടെ നേത
ത്വം തൃഷക്കാണെന്നും വാര്‍ത്തകള്‍ വന്നു. തൃഷയെക്കുറിച്ച് ദ്വയാര്‍ത്ഥ പ്രയോഗം നടത്തിയതതിന് സാക്ഷാല്‍ ഉദനിനിധി സ്റ്റാലിന്‍ പോലും അറസ്റ്റിലായി.

വിജയ് വിവാഹമോചിതനാവുന്നതോടെ ഇരുവരും തമ്മില്‍ വിവാഹവും ഉണ്ടാവുമെന്നും അഭ്യൂഹമുണ്ടായി. വിജയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ തൃഷ പങ്കെടുത്തതും, പിന്നീട് ഇരുവരും ഒന്നിച്ച് പൊതുയിടങ്ങളില്‍ എത്തിയതുമെല്ലാം വലിയ വാര്‍ത്തയായി മാറിയിരുന്നു. എന്നാല്‍, വിജയുടെ ഭാര്യ സംഗീത വിവാഹമോചന ഹര്‍ജി പിന്‍വലിച്ചതോടെ സോഷ്യല്‍ മീഡിയയില്‍ വീണ്ടും തൃഷയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണ്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

ഒടുവില്‍ തൃഷ പുറത്ത്?

സംഗീത വിവാഹമോചന നീക്കത്തില്‍ നിന്ന് പിന്മാറുകയും കുടുംബം ഒന്നാകുകയും ചെയ്തതോടെ തൃഷയുമായുള്ള വിജയ്യുടെ ബന്ധം അവസാനിച്ചുവെന്നാണ് പ്രചാരണം. ഇതോടെ തൃഷ ഇനി എന്ത് ചെയ്യുമെന്ന ചോദ്യവുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്. ‘തൃഷ സൈഡായി, കുടുംബം ഒന്നായി’, ‘ഒരു മാസം മുന്‍പല്ലേ വിജയ്ക്കൊപ്പം പിറന്നാള്‍ ആഘോഷിക്കുന്ന ചിത്രം തൃഷ പങ്കുവെച്ചത്’, ‘പാവം തൃഷ ഇനി എന്ത് ചെയ്യും’ എന്നിങ്ങനെ പോകുന്നു സോഷ്യല്‍ മീഡിയയില്‍ നിറയുന്ന അധിക്ഷേപകരമായ കമന്റുകള്‍. തൃഷയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലും നിരവധി ആളുകള്‍ ഇത്തരത്തിലുള്ള പ്രതികരണങ്ങളുമായി എത്തുന്നുണ്ട്.

അതേസമയം, നടിക്കെതിരെയുള്ള ഈ സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ തൃഷയ്ക്ക് പിന്തുണയുമായും നിരവധിയാളുകള്‍ രംഗത്തെത്തുന്നുണ്ട്. ‘ഞാന്‍ തൃഷയ്ക്കൊപ്പം’ എന്ന ടാഗുകളോടെയാണ് പലരും സോഷ്യല്‍ മീഡിയയില്‍ തൃഷയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം നടി തൃഷയ്ക്കെതിരെ നടത്തിയ അധിക്ഷേപ പരാമര്‍ശത്തിന്റെ പേരില്‍ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ പോലീസ് അറസ്റ്റ് ചെയ്ത സംഭവവും ഉണ്ടായിരുന്നു.കാവേരി നദീജല തര്‍ക്ക വിഷയത്തില്‍ നടന്ന പ്രതിഷേധ മാര്‍ച്ചിനിടെ സംസാരിക്കുമ്പോഴായിരുന്നു ഉദയനിധി സ്റ്റാലിന്‍ വിവാദ പരാമര്‍ശം നടത്തിയത്. അതിനിടെ, അടുത്തിടെ തിയേറ്ററുകളിലെത്തിയ വിജയ് ചിത്രമായ ‘ജന നായകന്‍’ കാണാന്‍ തൃഷ എത്തിയതും ശ്രദ്ധ നേടിയിരുന്നു. അമ്മ ഉമ കൃഷ്ണനൊപ്പമാണ് തൃഷ സിനിമ കാണാനായി തിയേറ്ററിലെത്തിയത്.
വിജയ്ക്കെതിരെ ഭാര്യ സംഗീത സോര്‍ണലിംഗം ചെങ്കല്‍പ്പെട്ട് ഫാമിലി കോടതിയില്‍ സമര്‍പ്പിച്ചിരുന്ന വിവാഹമോചന ഹരജി പൂര്‍ണ്ണമായും പിന്‍വലിച്ചിരിക്കയണ്. വീഡിയോ കോണ്‍ഫറന്‍സ് വഴി കോടതിയില്‍ ഹാജരായ സംഗീത, തനിക്ക് കേസിനുമായി മുന്നോട്ട് പോകാന്‍ താല്‍പ്പര്യമില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് കേസ് കോടതി തീര്‍പ്പാക്കിയിരിക്കയാണ്.

എന്നാല്‍ ഈ കാര്യത്തില്‍ തൃഷയോ തമിഴക വെട്രി കഴകം പാര്‍ട്ടിയോ യാതൊരുവിധ ഔദ്യോഗിക സ്ഥിരീകരണവും ഇതുവരെ നല്‍കിയിട്ടില്ല. വിജയിന്റെ കുടുംബപ്രശ്‌നങ്ങള്‍ മാറിയ സ്ഥിതിക്ക്, തൃഷയെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരുന്നതും ഉപതിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നതും രാഷ്ട്രീയമായി പാര്‍ട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുമോ എന്ന് ടി.വി.കെ നേതൃത്വം ആലോചിച്ചേക്കാം. പ്രതിപക്ഷ പാര്‍ട്ടികള്‍ തൃഷയുടെ പേര് ഉപയോഗിച്ച് വിജയിനെ രാഷ്ട്രീയമായി ലക്ഷ്യം വയ്ക്കാന്‍ സാധ്യതയുള്ളതിനാല്‍ തൃഷ പെട്ടെന്നൊരു രാഷ്ട്രീയ പ്രവേശനത്തിന് മുതിര്‍ന്നേക്കില്ലെന്നാണ് പുതിയ വിലയിരുത്തല്‍. സംഗീത കേസ് പിന്‍വലിച്ചതോടെ വിജയ്-തൃഷ വിവാഹ വാര്‍ത്തകളും പ്രണയ ഗോസിപ്പുകളും വെറും സിനിമാ സൗഹൃദം മാത്രമായിരുന്നു എന്ന രീതിയിലേക്ക് മാറുകയാണ്.

രാഷ്ട്രീയ വിവാദങ്ങള്‍ ഉണ്ടെങ്കിലും തൃഷ ഇപ്പോഴും തമിഴകത്തെ ഏറ്റവും മുന്‍നിര നടിയായി തുടരുകയാണ്. ഇത്തരം വാര്‍ത്തകള്‍ അവരുടെ സിനിമാ കരിയറിനെ ബാധിച്ചിട്ടില്ല. സംഗീതയുടെ ഈ അപ്രതീക്ഷിത യു-ടേണ്‍ വിജയിന്റെ കുടുംബജീവിതത്തിനും രാഷ്ട്രീയ പ്രതിച്ഛായയ്ക്കും വലിയ ആശ്വാസമാണ് നല്‍കിയിരിക്കുന്നത്.

Share This Article